കുണ്ടറ താലൂക്ക് ആശുപത്രിയിൽ ഏഴ് ഡയാലിസിസ് യൂണിറ്റുകൾ പ്രവർത്തനം തുടങ്ങി
1581762
Wednesday, August 6, 2025 6:30 AM IST
കുണ്ടറ : താലൂക്ക് ആശുപത്രിയിൽ പുതുതായി സജ്ജീകരിച്ച ഡയാലിസിസ് യൂണിറ്റി െന്റ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു. പി.സി.വിഷ്ണുനാഥ് എംഎൽഎ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം സി.ബാൾഡുവിൻ, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവീമോഹൻ, ബി.ദിനേശ്, ഇജീന്ദ്രലേഖ, മിനി തോമസ്, അനീഷ് പടപ്പക്കര, ഡോ.രാജശേഖരൻ, ആർ.ഓമനക്കുട്ടൻ പിള്ള, ബി.ജയചന്ദ്രൻ, എസ്.ശ്യാം, രാജു ജി.പണിക്കർ, ആന്റണി വൈദ്യൻ, ഡോ.ജി.ബാബുലാൽ എന്നിവർ പ്രസംഗിച്ചു.
79 ലക്ഷം രൂപ അനുവദിപ്പിച്ച് ഏഴു ഡയാലിസിസ് യൂണിറ്റുകളാണ് നിലവിൽ ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചത്. എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച ഏഴു ഡയാലിസിസ് യൂണിറ്റി െന്റ കൂടി പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് പി.സി. വിഷ്ണുനാഥ് എംഎൽഎ അറിയിച്ചു.
കുണ്ടറ താലൂക്ക് ആശുപത്രിക്ക് മൊത്തം 14 ഡയാലിസിസ് യൂണിറ്റുകൾ ഉണ്ടാകുമെന്നും എംഎൽഎ പറഞ്ഞു.