മൊബൈൽ ഫോൺ ഉപയോഗവും ദുരുപയോഗവും; സംവാദവുമായി കുട്ടി പോലീസ്
1581765
Wednesday, August 6, 2025 6:40 AM IST
കൊട്ടിയം : നിത്യസഹായ മാതാ ഗേൾസ് ഹൈസ്കൂളിൽ കുട്ടികളിലെ മൊബൈല്‍ ഫോൺ ഉപയോഗവും ദുരുപയോഗവും എന്ന വിഷയത്തിൽ കൊല്ലം സിറ്റി ഡിഎച്ച് ക്യു സബ് ഇൻസ്പെക്ടർ വൈ.സാബുവിന്റെ നേതൃത്വത്തില്‍ സ്റ്റുഡന്റ്് പോലീസ് കേഡറ്റുകൾക്കായി സംവാദം സംഘടിപ്പിച്ചു.
കേഡറ്റുകൾ മൊബൈലിനെ അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിച്ചു. പഠനവുമായി ബന്ധപ്പെട്ട് സംശയനിവാരണത്തിന് മൊബൈല്‍ അനിവാര്യമാണ് എന്ന് പറഞ്ഞ സാഹചര്യത്തില്‍ മറുഭാഗം കലാലയങ്ങളില്‍ മൊബൈല്‍ ആവശ്യമില്ലാ എന്നും സംശയനിവാരണത്തിന് അധ്യാപകര്‍ ഉണ്ട് എന്നും വാദിച്ചു.
ആശയപരമായ സംവാദത്തിനൊടുവില്‍ മൊബൈലിന്റെ അമിത ഉപയോഗം കുറയ്ക്കണമെന്നും അതിന് സമയ ക്രമീകരണം ശീലിക്കണമെന്നും പ്രോഗ്രാം കോർഡിനേറ്റര്‍ നിര്‍ദേശം മുന്നോട്ടു വച്ചു.
മൊബൈൽ ഫോൺ സംവാദ ചടങ്ങിന്റെ ഉദ്ഘാടനം കൊട്ടിയം ഇൻസ്പെക്ടർ പി. പ്രദീപ് നിർവഹിച്ചു. പ്രഥമ അധ്യാപിക വൈ. ജൂഡിത്ത് ലത, കമ്യുണിറ്റി പോലീസ് ഓഫീസർമാരായ എയ്ഞ്ചൽ മേരി, അനില, ഡി.ഐ. രമ്യ എന്നിവർ പങ്കെടുത്തു.