തൊഴിലുറപ്പ് തൊഴിലാളികള്‍ ഉപരോധ സമരം നടത്തി
1581756
Wednesday, August 6, 2025 6:30 AM IST
കരുനാഗപ്പള്ളി: ആലപ്പാട് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കുന്ന കേന്ദ്ര നയങ്ങള്‍ക്കെതിരെ തൊഴിലുറപ്പ് തൊഴിലാളികള്‍ കരുനാഗപ്പള്ളി ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു.
ഉപരോധസമരം ഐഎന്‍ടി യുസി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന് നിര്‍വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ് അധ്യക്ഷതവഹിച്ചു.
കാര്ത്തികശേരി, ഷെഹനാസ്,ചിറ്റുമൂല നാസര്‍,വിഎസ്. വിനോദ്, വൈസ് പ്രസിഡന്റ് ടി. ഷൈമ, ജോസ്, വിമല്‍രാജ്, സ്ഥിരം സമിതി ചെയര്മാന്മാരായ ഷിജി, ഹജിത, മായ തുടങ്ങിയവര്‍ പങ്കെടുത്തു.