അഷ്ടമുടി കായല്‍ ശുചീകരണ യജ്ഞം
1581760
Wednesday, August 6, 2025 6:30 AM IST
കുണ്ടറ: കിഴക്കേ കല്ലട പഞ്ചായത്തിലെ അഷ്ടമുടിക്കായല്‍ അതിര്‍ത്തിയായി വരുന്ന ഓണമ്പലം, തെക്കേമുറി, പരിച്ചേരി, ശിങ്കാരപ്പള്ളി വാര്‍ഡുകളിലെ അഷ്ടമുടി കായല്‍തീര ശുചീകരണ യജ്ഞം നടത്തി.
ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ലാലി നിര്‍വഹിച്ചു.
വൈസ് പ്രസിഡന്റ് രാജു ലോറന്‍സ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റാണി സുരേഷ്, മെമ്പര്‍മാരായ മായാദേവി, മല്ലിക,
സെക്രട്ടറി ഇന്‍ ചാര്‍ജ് ജി. ശങ്കരന്‍കുട്ടി, വിഇഒ അല്സുമ, ഹരിതകര്‍മസേന പ്രസിഡന്റ് വത്സല, സെക്രട്ടറി ജയലത, ഹരിത കര്‍മ സേനാഗംങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.