അധ്യാപകർക്ക് നീതി ലഭ്യമാക്കണമെന്ന്
1581761
Wednesday, August 6, 2025 6:30 AM IST
കൊല്ലം: വർഷങ്ങളായി നിയമന അംഗീകാരം ലഭിക്കാതെ ജോലിയിൽ തുടരുന്ന അധ്യാപകർക്ക് നിയമന അംഗീകാരം നൽകി നീതി ലഭ്യമാക്കണമെന്നു കാത്തലിക് സ്കൂൾ സ്റ്റാഫ് അസോസിയേഷൻ കൊല്ലം രൂപതാ നേതൃയോഗം ആവശ്യപ്പെട്ടു.
കൊല്ലം രൂപതയുടെ വിവിധ സ്കൂളുകളിൽ നിയമനാംഗീകാരം ലഭിക്കാത്ത നൂറുകണക്കിന് അധ്യാപകർക്ക് നീതി ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
നിയമനംഗീകാര കാര്യത്തിൽ ഉടൻ തീരുമാനമുണ്ടായില്ലെങ്കിൽ ശക്തമായ സമരവുമായി കൊല്ലം രൂപതയിലെ അധ്യാപക സമൂഹം രംഗത്തിറങ്ങുമെന്നും കാത്തലിക് സ്കൂൾ സ്റ്റാഫ് അസോസിയേഷൻ നേതൃയോഗം അറിയിച്ചു.
യോഗം കൊല്ലം രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ.ബി. ബിനു തോമസ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ആർ.ബർണാഡ് , സെക്രട്ടറി സുമേഷ് ദാസ് എന്നിവർ പ്രസംഗിച്ചു.