പ്രതിഷേധിച്ചു
1581757
Wednesday, August 6, 2025 6:30 AM IST
കരുനാഗപ്പള്ളി : ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി തുറങ്കിലടച്ചതിൽ പ്രതിഷേധിച്ച് എൽഡിഎഫി െെന്റനേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ പ്രതിഷേധ കൂട്ടായ്മ നടന്നു.
സിപിഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. എം.എസ്. താര ഉദ്ഘാടനം ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി. മനോഹരൻ അധ്യക്ഷനായി. സിപിഎം ജില്ലാ കമ്മിറ്റിയംഗം പി. ബി. സത്യദേവൻ,
സിപിഐ മണ്ഡലം സെക്രട്ടറി ജഗത് ജീവൻ ലാലി, സൂസൻ കോടി, ഷിഹാബ് എസ്. പൈനുംമൂട്, അബ്ദുൽസലാം അൽഹന, സൈനുദീൻ, ഡോ. കെ. ജി. മോഹൻ, എ. എ. ജബ്ബാർ തുടങ്ങിയവർ പങ്കെടുത്തു.