തിരുമുക്ക് അടിപ്പാത : പ്രതിരോധം ഉയർത്തി ജനകീയ റിലേ ധർണ
1581754
Wednesday, August 6, 2025 6:30 AM IST
ചാത്തന്നൂർ: അശാസ്ത്രീയമായ അടിപ്പാത നിർമാണത്തിനെതിരേ ചാത്തന്നൂർ തിരുമുക്കിൽ വികസന സമിതി നടത്തി വരുന്ന ജനകീയ റിലേ ധർണയുടെ രണ്ടാം ദിവസം ചാത്തന്നൂർ വികസന സമിതി അംഗങ്ങളാണ് ധർണയിൽ പങ്കെടുത്തത്.
ധർണ തൊട്ടടുത്ത ദിവസങ്ങളിലും തുടരും. തിരുമുക്കിൽ വലിയ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയുന്ന തരത്തിൽ അടിപ്പാത പുതുക്കി പണിയുക, പരവൂർ കൊട്ടിയം ഭാഗങ്ങളിൽ നിന്ന് വരുന്ന എല്ലാ സ്വകാര്യ ബസുകളും ചാത്തന്നൂരിൽ എത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ചാത്തന്നൂർ വികസന സമിതിയാണ് ജനകീയ റിലേ ധർണ നടത്തുന്നത്. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ശ്രീകുമാർ ധർണ ഉദ്ഘാടനം ചെയ്തു. വികസന സമിതി ചെയർമാൻ ജി.രാജശേഖരൻ അധ്യക്ഷത വഹിച്ചു.
ചാത്തന്നൂർ പഞ്ചായത്ത് മുൻപ്രസിഡന്റ് വി.സണ്ണി, ഡി സി സി സെക്രട്ടറി സുഭാഷ് പുളിക്കൽ, ബി ജെ പി സഹകരണ സെൽ ജില്ലാ കൺവീനർ എസ്.വി.അനിത്കുമാർ, ഗുരുധർമ പ്രചരണ സഭ പ്രതിനിധി ഷാജി, ആനന്ദവിലാസം ഗ്രന്ഥശാല പ്രസിഡന്റ് ഡി. സുധീന്ദ്ര ബാബു, സന്തോഷ് മാനവം, അരുൺ, രാജൻ തട്ടാമല, പി.കെ.സനു, ജോൺ ഏബ്രഹാം, വികസന സമിതി കൺവീനർ ജി.പി.രാജേഷ്, സമരസമിതി കൺവീനർ കെ.കെ.നിസാർ, വി.എ.മോഹൻലാൽ തുടങ്ങിയവർ പ്രസംഗിച്ചു.
ജനകീയ റിലേ ധർണയുടെ മൂന്നാം ദിവസമായ ഇന്ന് രാവിലെ 10ന് വ്യാപാരി വ്യവസായി സമിതി പ്രവർത്തകർ പങ്കെടുക്കുന്ന ധർണ നടക്കും.
വ്യാപാരി വ്യവസായി സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി നെടുവത്തൂർ അജയകുമാർ ഉദ്ഘാടനം നിർവഹിക്കും. വൈകുന്നേരം 3.30 മുതൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവർത്തകരാണ് റിലേ ധർണയിൽ പങ്കെടുക്കുന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ബി.പ്രേമാനന്ദ് ഉദ്ഘാടനം ചെയ്യും.
അടിപ്പാത ഹര്‍ജി ഫയലില്‍ സ്വീകരിച്ചു
ചാത്തന്നൂര്‍: ദേശീയപാത പുനര്‍ നിര്‍മാണത്തി െ ന്റ ഭാഗമായി ചാത്തന്നൂര്‍ തിരുമുക്കില്‍ നിര്‍മ ിക്കുന്ന അശാസ്ത്രീയമായ അടിപ്പാതയ്ക്കെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി. ഹര്‍ജി ഫയലില്‍ സ്വീകരിച്ചു.
ചാത്തന്നൂര്‍ സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ജനറല്‍സെക്രട്ടറിയുമായ വിഷ്ണുശ്യാം അഡ്വ. അഭിരാജ് സുന്ദര്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയാണ് ഫയലില്‍ സ്വീകരിച്ചത്.
തിരുമുക്കില്‍ നിര്‍മ ിക്കുന്ന അടിപ്പാത അശാസ്ത്രീയമാണെന്നും വലിയ വാഹനങ്ങള്‍ക്ക് ഇതുവഴി കടന്നു പോകാന്‍ കഴിയില്ലെന്നുമുള്ള ജനങ്ങളുടെ പരാതി നിലനില്‍ക്കുകയാണ്.
ചാത്തന്നൂരില്‍ ശക്തമായ പ്രതിഷേധ സമരങ്ങള്‍ നടന്നു വരുന്നതിനിടെയാണ് വിഷ്ണുശ്യാം ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ വര്‍ക്കല,പരവൂര്‍ കാപ്പില്ഭാഗങ്ങളിലേയ്ക്കും തീര്്ഥാടന കേന്ദ്രമായ ശിവഗിരിയിലേയ്ക്കും ദേശീയപാതയില്‍ തിരുമുക്കില്‍ നിന്നുമാണ് തിരിഞ്ഞു പോകേണ്ടത്.
വലിയ വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ പറ്റാത്ത വിധം ഇടുങ്ങിയ അടിപ്പാതയാണ് ഇവിടെ നിര്‍മ ിച്ചിരിക്കുന്നത്. ഇവിടെ വീതികൂടിയമേല്പ്പാലം നിര്‍മ ിക്കണമെന്നാണ് ആവശ്യം.