ആരോഗ്യമന്ത്രിയുടെ പേരിൽ നരഹത്യയ്ക്ക് കേസെടുക്കണം: എ.എ.അസീസ്
1575112
Saturday, July 12, 2025 6:08 AM IST
കൊല്ലം:ആരോഗ്യ വകുപ്പിന്റെ അനാസ്ഥ മൂലം കോട്ടയത്ത് സർക്കാർ ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് ബിന്ദു എന്നവീട്ടമ്മ മരിക്കാൻ ഇടയായതും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ മുടങ്ങിയത് മൂലമുള്ള സംഭവങ്ങൾക്ക് ഉത്തരവാദിയായ വകുപ്പ് മന്ത്രിയുടെ പേരിൽ നരഹത്യക്ക് കേസെടുക്കണമെന്ന് യുടിയുസി ദേശീയ പ്രസിഡന്റ് എ.എ.അസീസ്.
കൊല്ലം ജില്ലാ ആശുപത്രിക്ക് മുന്നിൽ യുടിയുസിയും ഐക്യമഹിളാസംഘവും സംയുക്തമായി നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എ.എ.അസീസ്. യോഗത്തിൽ യുടിയുസി ജില്ലാ പ്രസിഡന്റ് ഇടവനശേരി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
കെ .സിസിലി, സജി ഡി ആനന്ദ്, കുരീപ്പുഴ മോഹനൻ, കെ .രാജി, ടി .കെ .സുൽഫി, ജയലക്ഷ്മി, കൈപ്പുഴ വി റാം മോഹൻ, ജി .വേണുഗോപാൽ, എം.എസ്.ഷൗക്കത്ത്, ആർ .സുനിൽ, ഫിറോസ് സമദ്, ആനി ബാബു ,സജിത ഷാജഹാൻ, ലൈലാ സലാഹുദ്ദീൻ, സോഫിയ സലാം, ബിജു ലക്ഷ്മി ഗാന്ധൻ, അജിത്ത് അനന്തകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.