വിനോദയാത്രയ്ക്കിടെ പരിക്കേറ്റ കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കും: മന്ത്രി കെ.എൻ.ബാലഗോപാൽ
1575114
Saturday, July 12, 2025 6:08 AM IST
കുണ്ടറ: മുഖത്തല എൻഎസ്എസ് യുപി സ്കൂളിൽ നിന്നുള്ള വിനോദ യാത്രയ്ക്കിടെ ഗുരുതരമായി പരിക്കേറ്റ ആരോമലിന് വിദഗ്ധ തുടർ ചികിത്സ ഉറപ്പാക്കുമെന്ന് മന്ത്രി കെ.എൻ. ബാലഗോപൽ.
കുട്ടിയെ വീട്ടിൽ സന്ദർശിച്ച് രോഗാവസ്ഥ വിലയിരുത്തിയ ശേഷമാണ് അറിയിച്ചത്. ജില്ലാശിശുക്ഷേമ സമിതി മുൻകൈയെടുത്തായിരുന്നു തുടക്കത്തിൽ ചികിത്സ നൽകിയതും മന്ത്രിയുടെ ഇടപെടലിനു വഴിയൊരുക്കിയതും.
ശിശുക്ഷേമസമിതി ജില്ലാ സെക്രട്ടറി അഡ്വ. ഡി. ഷൈൻ ദേവ്, ജില്ലാ ട്രഷറർ എൻ.അജിത് പ്രസാദ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആർ. മനോജ് എന്നിവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.