ഇ​ട​പ്പ​ള്ളി​ക്കോ​ട്ട ക​ന്നി​ട്ട​ക്ക​ട​വ് എ​ച്ച്പി റോ​ഡ് യാ​ത്ര വലയ്ക്കുന്നു
Friday, July 5, 2024 6:12 AM IST
ച​വ​റ: ഇ​ട​പ്പ​ള്ളി​ക്കോ​ട്ട ക​ന്നി​ട്ട​ക്ക​ട​വ് എ​ച്ച്പി റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര ജ​ന​ങ്ങ​ളെ വ​ല​യ്ക്കു​ന്നു. റോ​ഡ് കു​ണ്ടും കു​ഴി​യു​മാ​യ​തോ​ടെ ഇ​തു​വ​ഴി യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​യി.
കു​ഴി​ക​ൾ നി​റ​ഞ്ഞ റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​പ്പി​ലാ​ക്കി യാ​ത്രാ സൗ​ക​ര്യം ഒ​രു​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​യി.

റോ​ഡ് പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന് കി​ട​ക്കു​ക​യാ​ണ്. ചി​റ്റൂ​ർ, പൊ​ന്മ​ന, പോ​രൂ​ക്ക​ര, പ​ന്മ​ന വാ​ർ​ഡു​ക​ളി​ലേ​ക്ക് പോ​കു​ന്ന പ്ര​ദേ​ശ​വാ​സി​ക​ളും, യാ​ത്ര​ക്കാ​ർ​ക്കും ഇ​തു വ​ഴി സു​ഗ​മ​മാ​യി ക​ട​ന്നു പോ​കാ​ൻ ക​ഴി​യാ​ത്ത ത​ര​ത്തി​ൽ റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ങ്ങ​ളി​ൽ വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടു.

കു​ഴി​ക​ളി​ൽ വീ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ വീ​ഴു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​ട​പ്പ​ള്ളി​ക്കോ​ട്ട യു​പി സ്കൂ​ളി​ലേ​ക്ക് കു​ട്ടി​ക​ൾ കൂ​ടു​ത​ലും ഇ​തു​വ​ഴി​യാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൈ​ക്കി​ളി​ൽ ഇ​തു​വ​ഴി ക​ട​ന്നു പോ​കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. മ​ഴ​ക്കാ​ല​മാ​യ​തോ​ടെ കു​ഴി​ക​ളി​ൽ വെ​ള്ളം നി​റ​ഞ്ഞ് ഒ​ഴു​കിപ്പോകാ​തെ കി​ട​ക്കു​ന്ന സ്ഥി​തി​യു​മു​ണ്ട്.

കു​ഴി​ക​ളി​ൽ യാ​ത്ര​ക്കാ​ർ വീ​ണ് അ​പ​ക​ട​മു​ണ്ടാ​കു​ക​യും ചെ​യ്യു​ന്നു. കു​ഴി​ക​ളി​ൽ നി​റ​ഞ്ഞ വെ​ള്ള​ത്തി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്ന് പോ​കു​മ്പോ​ൾ വെ​ള്ളം തെ​റി​ച്ച് സ​മീ​പ​ത്തെ ക​ട​ക​ളി​ലേ​ക്ക് തെ​റി​ച്ച് വീ​ഴു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​ണ്.

നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ റോ​ഡ് പ​ണി ന​ട​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ​ക്കു​ള്ള സാ​ധ​ന​ങ്ങ​ൾ വ​ലി​യ വാ​ഹ​ന​ങ്ങ​ളി​ൽ ഇ​തു വ​ഴി പോ​കു​ന്ന​തും, ദേ​ശീ​യ​പാ​ത നി​ർ​മാ​ണ ക​രാ​ർ ക​മ്പ​നി ടാ​ർ പൂ​ർ​ണ​മാ​യി ഇ​ള​ക്കി മാ​റ്റി​യ​തും റോ​ഡിൽ വ​ലി​യ കു​ഴി​ക​ളുണ്ടാകാ​ൻ കാ​ര​ണ​മാ​യ​താ​യി സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്നു.

ഇ​ട​പ്പ​ള്ളി​ക്കോ​ട്ട മു​ത​ൽ റെ​യി​ൽ​വേ പാ​ളം വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലാ​ണ് റോ​ഡ് പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന് കി​ട​ക്കു​ന്ന​ത്. ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ളു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തും ത​ക​ർ​ന്ന് കി​ട​ക്കു​ന്ന റോ​ഡി​നോ​ട് ചേ​ർ​ന്ന് കെ​എം​എം​എ​ൽ ക​മ്പ​നി​യു​ടെ സ്ഥ​ല​ത്താ​ണ്.

ആ​യ​തി​നാ​ൽ ക​രാ​ർ ക​മ്പ​നി ഇ​ട​പെ​ട്ട് റോ​ഡ് ടാ​ർ ചെ​യ്യാ​നോ, കോ​ൺ​ക്രീ​റ്റ് ചെ​യ്യാ​നോ ത​യാ​റാ​യി റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ക​യാ​ണ്.