സ്കൂ​ൾ യൂ​ത്ത് പാ​ർ​ല​മെ​ന്‍റ് ചവറയിൽ സം​ഘ​ടി​പ്പി​ച്ചു
Friday, December 9, 2022 11:09 PM IST
ച​വ​റ: പാ​ർ​ലി​മെ​ന്‍ററി കാ​ര്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ച​വ​റ ഗ​വ​. ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ൽ യൂ​ത്ത് പാ​ർ​ലി​മെ​ന്‍റ് സ​ംഘടി​പ്പി​ച്ചു. പാ​ർ​ലി​മെ​ന്‍റ​റി ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ കു​ട്ടി​ക​ളെ പ​രി​ച​യ​പെ​ടു​ത്തു​ന്ന​തി​നു വേ​ണ്ടി​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
പ്ര​സി​ഡ​ന്‍റിന്‍റെ ന​യ​പ്ര​ഖ്യാ​പ​ന​ത്തോ​ടെ തു​ട​ങ്ങി​യ പാ​ർ​ല​മെ​ന്‍റി​ൽ പു​തി​യ അം​ഗ​ങ്ങ​ളു​ടെ സ​ത്യ പ്ര​തി​ജ്ഞ, ച​ര​മ അ​നു​സ്മ​ര​ണം, ശ്ര​ദ്ധ ക്ഷ​ണി​ക്ക​ൽ, അ​ടി​യ​ന്തി​ര പ്ര​മേ​യം, പാ​ർ​ലി​മെ​ന്‍ററി​കാ​ര്യ മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന, ചോ​ദ്യോ​ത​ര ചോ​ദ്യോ​ത്ത​ര വേ​ള എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു.
 ശ്ര​ദ്ധ ക്ഷ​ണി​ക്ക​ൽ പ്ര​മേ​യ​തി​ലൂ​ടെ പ്ര​ണ​ബ് ല​ഹ​രി ഉ​ൽ​പന്ന​ത്തി​ന്‍റെ ഉ​പ​യോ​ഗo സ​മൂ​ഹ​ത്തി​ൽ വ​രു​ത്തു​ന്ന പ്ര​തി​സ​ന്ധി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. അ​ന്ധ​വി​ശ്വാ​സ കൊ​ല​ക​ൾ​ക്കും സ്ത്രീ​ധ​ന മ​ര​ണ​ത്തി​നും എ​തി​രെ അ​ജി​ത് അ​വ​ത​രി​പ്പി​ച്ച അ​ടി​യ​ന്തി​ര പ്ര​മേ​യ​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച​തി​ന് പ്ര​തി​ പ​ക്ഷം സ​ഭ ബ​ഹി​ഷ്ക​രി​ച്ചു.
 കു​ട്ടി​ക​ൾ​ക്കും ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ​ക്കും വേണ്ടിയാണ് പാ​ർ​ലി​മെ​ന്‍റി​ന്‍റെ നേ​ർ​ക്കാ​ഴ്ച ഒ​രു​ക്കി​യ​ത്. പ​രി​പാ​ടി​യി​ൽ 50 കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു.
യൂ​ത്ത് പാ​ർ​ലി​മെ​ന്‍റ് കോ​ർ​ഡി​നേ​റ്റ​ർ അ​മ്പി​ളി​യു​ടെ​യും പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് അ​ധ്യാ​പി​ക ലീ​ല​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
ച​വ​റ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേരി,‌ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ മെ​മ്പ​ർ സി​പി സു​ധീ​ഷ്കു​മാ​ർ. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജ​യ​ജി​ത്ത്, എ​സ്എം​സി ചെ​യ​ർ​മാ​ൻ ശ്രീ​വ​ല്ല​ഭ​ൻ, പ്രി​ൻ​സി​പ്പ​ൽ അ​ർ​ച്ച​ന, ര​ക്ഷ​ക​ർ​തൃ പ്ര​തി​നി​ധി​ക​ളാ​യ ഉ​ഷാ​റാ​ണി, നി​ഷാ​ന്ത്, ജോ​സ​ഫ് വി​ൽ‌​സ​ൺ, സു​ധാ​ക​ര​ൻ നാ​യ​ർ, ല​ത, പാ​ർ​ലി​മെ​ന്‍ററി ക്ല​ബ്‌ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ ര​ഘു, അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.