കൊട്ടാരക്കര: ദീൻദയാൽ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന പദ്ധതിയിൽ ഗ്രാമീണ യുവജനങ്ങൾക്കുള്ള സൗജന്യ തൊഴിൽ പരിശീലന പദ്ധതിയുടെ ബോക്ക്തല ശില്പശാലയും, അലുമിനി മീറ്റും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു.
ഗ്രാമീണ മേഖലയിലെ ന്യൂനപക്ഷ, പട്ടികജാതി, പട്ടികവർഗ, ആശ്രയ കുടുംബങ്ങൾ, ഭിന്നശേഷി വിഭാഗക്കാർ, അനാഥർ എന്നിവർക്ക് മുൻഗണന നൽകിക്കൊണ്ട് 10നും 35നും ഇടയിൽ പ്രായമുള്ള ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർ, കുടുംബശ്രീ, തൊഴിലുറപ്പ് കുടുംബങ്ങൾ എന്നിവർക്ക് പരിശീലനം നൽകി തൊഴിൽ ലഭിക്കുവാൻ അവസരം നൽകുന്നതാണ് പദ്ധതി.
യോഗത്തിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് ലീലാമ്മ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജെസി റോയി, രതീഷ് കിളിത്തട്ടിൽ, സത്യഭാമ ബോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.അഭിലാഷ്, സജിനി ഭദ്രൻ, മിനി അനിൽ, ദിവ്യാ സജിത്ത്, ഗീത ജോർജ്, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺമാർ, ഉപജീവന ഉപസമിതി കൺവീനർമാർ കോ-ഓർഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു.
ബോക്ക്പദ്ധതിയിലൂടെ മികച്ച ജോലി നേടിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു.
യോഗത്തിൽ ജോയിന്റ് ബിഡിഒ ബിനു വി നായർ, സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.