മ​നു​ഷ്യ ച​ങ്ങ​ല​യും ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ​യും
Tuesday, December 6, 2022 10:44 PM IST
കു​ണ്ട​റ: ​കു​ണ്ട​റ പ​ള്ളി​മു​ക്ക് ലൈ​ബ്ര​റി ആ​ൻ​ഡ് റീ​ഡി​ംഗ് റൂ​മിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നും എ​തി​രെ പ​ത്തി​ന് ഉച്ചകഴിഞ്ഞ് മൂ​ന്നി​ന് മ​നു​ഷ്യ ച​ങ്ങ​ല​യും ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ​യും ന​ട​ത്തും.
 കു​ണ്ട​റ വ​ലി​യ​പ​ള്ളി വി​കാ​രി​ ഫാ. എ​ബ്ര​ഹാം ജെ ​പ​ണി​ക്ക​ർ പ്ര​തി​ജ്ഞ ന​യി​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് പ​ള്ളി​മു​ക്കി​ൽ ചേ​രു​ന്ന പൊ​തു​സ​മ്മേ​ള​നം പി​.സി. വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ള​മ്പ​ള്ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് റെ​ജി ക​ല്ലം​വി​ള അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ൺ​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം ഡോ. ​ഗോ​പ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. അ​സി. എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ സി ​രാ​ജേ​ഷ് ലൈ​ബ്ര​റി​യി​ൽ രൂ​പീ​ക​രി​ച്ച വി​മു​ക്തി ക്ല​ബി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
വി​മു​ക്തി ക്ല​ബി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ​ജി തോ​മ​സ് പ​ണി​ക്ക​ർ വി​ശ​ദീ​ക​രി​ക്കും. പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​വ​ർ​ക്കു​ള്ള അ​വാ​ർ​ഡ് ദാ​നം കു​ണ്ട​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി തോ​മ​സ് നി​ർ​വ​ഹി​ക്കും.
ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ ​ബി മു​ര​ളീ കൃ​ഷ്ണ​ൻ, സ​ന്തോ​ഷ് സാ​മു​വ​ൽ, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. എ​ൻ. ഷ​ണ്മു​ഖ​ദാ​സ്, തു​ള​സീ​ദാ​സ​ൻ പി​ള്ള, ജ്യോ​തി​ഷ് കു​മാ​ർ, വൈ ​എം എ​ലൈ​ബ്ര​റി സെ​ക്ര​ട്ട​റി ഫാ. ​ഡി.  ഗീ​വ​ർ​ഗീ​സ് ത​ര​ക​ൻ, എ​സ്. സാം​സ​ൺ, ജി ​തോ​മ​സ് പ​ണി​ക്ക​ർ, ലൈ​ബ്ര​റി പ്ര​സി​ഡന്‍റ് രാ​ജു സ​ക്ക​റി​യ, സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ കെ ​ഓ.​മാ​ത്യു പ​ണി​ക്ക​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.