പൊ​തി​ച്ചോ​റ് വിതരണ പദ്ധതി പ​തി​നാ​ലാം വ​ർ​ഷ​ത്തി​ലേ​ക്ക്
Sunday, November 27, 2022 11:12 PM IST
കൊ​ല്ലം : വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും സം​ഘ​ട​ന​ക​ളി​ൽ നി​ന്നും വ്യ​ക്തി​ക​ളി​ൽ നി​ന്നും ചോ​റ് പൊ​തി സമാഹ​രി​ച്ചു കാ​രു​ണ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും കി​ട​പ്പു​രോ​ഗി​ക​ൾ​ക്കും എ​ത്തി​ക്കു​ന്ന അ​ഗ​തി​ക​ൾ​ക്കൊ​രു ചോ​റ് പൊ​തി പ​ദ്ധ​തി ആ​രം​ഭി​ച്ച​തി​ന്‍റെ 14-ാമത് വാ​ർ​ഷി​കം ത​ങ്ക​ശേരി ബി​ഷ​പ്സ് ഹൗ​സി​ൽ ന​ട​ന്നു.
വി ​കെ​യ​ർ പാ​ലി​യേ​റ്റീ​വ് മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യും ഹാ​ൻ​ഡ്‌​സ് ഫോ​ർ ലൈ​ഫ് പ്രോ​ലൈ​ഫ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് മാ​നേ​ജി​ങ് ട്ര​സ്റ്റി​യു​മാ​യ ബി​ഷ​പ് ഡോ. ​പോ​ൾ ആ​ന്‍റണി മു​ല്ല​ശേരി ഉ​ദ്ഘാ​ട​നം നി​ർ​വഹി​ച്ചു. കു​ട്ടി​ക​ളി​ൽ പ​ങ്കു വെ​യ്ക്കു​ന്ന ശീ​ലം രൂ​പീ​കൃ​ത​മാ​ക്കാ​നും വി​ശ​ക്കു​ന്ന​വ​ന് അ​ന്ന​മാ​കു​ന്ന ദൈ​വീ​കി​ത രൂ​പ​പ്പെ​ടു​ത്തു​വാ​നു​മാ​ണ് ഹാ​ൻ​ഡ് ഫോ​ർ ലൈ​ഫ് പ്രോ​ലൈ​ഫ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് അ​ഗ​തി​ക​ൾ​ക്കൊ​രു ചോ​റ് പൊ​തി പ​ദ്ധ​തി ആ​രം​ഭി​ച്ച​തെ​ന്ന് ബി​ഷ​പ് പ​റ​ഞ്ഞു.
2009 ന​വം​ബ​ർ 23 നു ​വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ലാ​ണ് ചോ​റ് പൊ​തി വി​ത​ര​ണം ആ​രം​ഭി​ച്ച​ത്.​ കോ​വി​ഡ് കാ​ല​ത്ത് ത​ട​സം നേ​രി​ട്ട പ​ദ്ധ​തി പി​ന്നീ​ട് വി ​കെ​യ​ർ പാ​ലി​യേ​റ്റീ​വ് ആൻഡ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഏ​റ്റെ​ടു​ത്തു ജ​ന​കീ​യ​മാ​യി ന​ട​പ്പി​ലാ​ക്കു​ക​യാ​ണെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.
ട്ര​സ്റ്റ് ചെ​യ​ർ​മാ​നും ഹാ​ൻ​ഡ്‌​സ് ഫോ​ർ ലൈ​ഫ് വ​ർ​ക്കിം​ഗ്‌ പ്ര​സി​ഡ​ന്‍റുമാ​യ ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ വ​ലി​യ​വീ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി ​കെ​യ​ർ പാ​ലി​യേ​റ്റീ​വ് ട്ര​ഷ​റ​ർ ബെ​റ്റ്സി എ​ഡി​സ​ൺ, ഇ​പ്ലോ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക്യാ​പ്റ്റ​ൻ ക്രി​സ്റ്റ​ഫ​ർ ഡി​ക്കോ​സ്റ്റ, കെ ​സി വൈ ​എം മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ഡ്‌​വേ​ർ​ഡ് രാ​ജു കു​രി​ശി​ങ്ക​ൽ എ​ന്നി​വ​ർ പ്രസംഗി​ച്ചു. ചോ​റ് പൊ​തി പ​ദ്ധ​തി രൂ​പീ​ക​രി​ച്ച ഡോ. ​പോ​ൾ ആ​ന്‍റണി മു​ല്ല​ശേരി​യെ ക്യാ​പ്റ്റ​ൻ ക്രി​സ്റ്റ​ഫ​ർ ഡി​ക്കോ​സ്റ്റ​യും ബെ​റ്റ്സി എ​ഡി​സ​നും ചേ​ർ​ന്നും ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ വ​ലി​യ​വീ​ടി​നെ എ​ഡ്‌​വേ​ർ​ഡ് രാ​ജു കു​രി​ശി​ങ്ക​ലും പൊ​ന്നാ​ട അ​ണി​യി​ച്ചു ആ​ദ​രി​ച്ചു.