കൊല്ലം: സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയ വയോസേവന അവാര്‍ഡ് ഇഞ്ചവിള സര്‍ക്കാര്‍ വൃദ്ധസദനത്തിന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു സമ്മാനിച്ചു. വൃദ്ധസദനം സൂപ്രണ്ട് ബി. മോഹനന്, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ഡോക്ടര്‍മാര്‍, ഫിസിയോതെറാപ്പിസ്റ്റ് എന്നിവരുടെ സ്ഥിരം സേവനവും,ലൈബ്രറി, യോഗ ക്രിയേഷന് ഹോള്‍ , മിനി ജിംനേഷ്യം മെമ്മറി ക്ലിനിക്, ഫിസിയോതെറാപ്പി ക്ലിനിക് ,ഫുഡ് കോര്‍ട്ട് തുടങ്ങിയവയൊക്കെ വൃദ്ധസദനത്തില്‍ ഒരുക്കിയിട്ടുള്ളതായി സൂപ്രണ്ട് ബി. മോഹനന് പറഞ്ഞു.
അതിദാരിദ്ര്യനിര്‍ണയ ശില്പശാല
കൊല്ലം: അതിദാരിദ്ര്യനിര്‍ണയ പ്രക്രിയയുടെ ഭാഗമായി ഓച്ചിറ ബ്ലോക്ക് പഞ്ചായത്തില്‍ ശില്പശാല സംഘടിപ്പിച്ചു. പ്രസിഡന്റ് ദീപ്തി രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷെര്‍ളി ശ്രീകുമാര്‍ അധ്യക്ഷയായി.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ഗീതാകുമാരി, സുള്‍ഫിയ ഷെറിന്, അംഗങ്ങളായ തുളസീധരന്‍, നിഷ അജയകുമാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, പഞ്ചായത്തുതല റിസോഴ്സ് പേഴ്സണ്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.