റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ചി​ട്ട് മൂ​ന്നു മാ​സം: നിർമാണം ഇ​ഴ​യു​ന്ന​താ​യി പ​രാ​തി
Tuesday, September 27, 2022 10:59 PM IST
ച​വ​റ: ന​വീ​ക​ര​ണ​ത്തിന്‍റെ പേ​രും പ​റ​ഞ്ഞ് റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ചി​ട്ട് മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും റോ​ഡ് നിർ‌മാണം പാ​തി വ​ഴി​യി​ല്‍ എ​ന്ന പ​രാ​തി​യു​മാ​യി നാ​ട്ടു​കാ​ര്‍ രം​ഗ​ത്ത്. ച​വ​റ ശ​ങ്ക​ര​മം​ഗ​ലം കാ​മ​ന്‍​കു​ള​ങ്ങ​ര മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​നു കി​ഴ​ക്ക് വ​ള്ളോ​ലി​ല്‍-പു​ളി​മൂ​ട്ടി​ല്‍ റോ​ഡാ​ണ് മൂ​ന്നു മാ​സ​മാ​യി​ട്ടും നിർമാണ പ്രവര്‌ത്തനം ആരംഭിക്കാതെ കിടക്കുന്നത്. അ​ങ്കണ​വാ​ടി കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ യാ​ത്ര ചെ​യ്യു​ന്ന ഈ ​റോ​ഡി​ലൂ​ടെ ഇ​പ്പോ​ള്‍ യാ​ത്ര ചെ​യ്യാ​ന്‍ പോ​ലും പ​റ്റാ​ത്ത​ അവ​സ്ഥ​യാ​ണ്. രാ​ത്രി കാ​ല​ത്ത് ഇ​രു ച​ക്ര​വാ​ഹ​നത്തി​ല്‍ വ​രു​ന്ന​വ​ര്‍ റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ചി​ട്ടി​രി​ക്കു​ന്ന​തി​നാ​ല്‍ പ​ല​പ്പോ​ഴും അപകടത്തില്‌ പെടുന്നതും തു​ട​ര്‍​ക്ക​ഥ​യാ​ണ്.

ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ റോ​ഡ് പ​ണിയാം എ​ന്ന് പ​റ​ഞ്ഞാ​ണ് റോ​ഡ് ന​വീ​ക​ര​ണ​ത്തി​നാ​യി പൊ​ളി​ച്ച​ത്. മാ​സ​ങ്ങ​ള്‍ പോ​യ​ത​ല്ലാ​തെ പ​ണി മാ​ത്രം ന​ട​ന്നി​ല്ല.​ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ടു​മ്പോ​ള്‍ ഉ​ട​ന്‍ ശ​രി​യാ​കും എ​ന്ന മ​റു​പ​ടി ല​ഭി​ക്കു​ന്ന​ത​ല്ലാ​തെ ഈ ​റോ​ഡ് ന​ന്നാ​ക്കാ​നു​ള്ള ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെന്ന ആ​ക്ഷേ​പ​വും ഉ​യ​രു​ന്നു.​ നേ​ര​ത്തെ ഈ ​റോ​ഡി​ലൂ​ടെ യാ​ത്ര ചെ​യ്യാ​വു​ന്ന​ അവ​സ്ഥ​യാ​യി​രു​ന്നെങ്കി​ല്‍ റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കു​ത്തി​പ്പൊ​ളി​ച്ചി​ട്ടി​രി​ക്കുന്ന​തി​നാ​ല്‍ ഇ​തു​വ​ഴി പോ​കാ​ന്‍ പ​റ്റാ​ത്ത​ അവ​സ്ഥ​യാ​ണ്