സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ആ​ധു​നി​ക ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കും: മ​ന്ത്രി
Monday, September 26, 2022 11:25 PM IST
കു​ണ്ട​റ: സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ആ​ധു​നി​ക ചി​കി​ത്സ ല​ഭ്യ​മാ​ക്കു​മെ​ന്ന് മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി പ​റ​ഞ്ഞു.​ ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെയും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച "അ​റി​വോ​ടെ ആ​രോ​ഗ്യം -ആ​യു​സ്ോ​ടെ ജീ​വി​തം’ ബ്ലോ​ക്ക്‌ ത​ല ആ​രോ​ഗ്യ മേ​ള കു​ണ്ട​റ നാ​ന്തി​രി​ക്ക​ൽ ട്രി​നി​റ്റി ലൈ​സി​യം സ്കൂ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഉ​ട​ൻ​ത​ന്നെ സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ലാ ആ​ശു​പ​ത്രി​ക​ളും മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ൾ ആ​ക്കി മാ​റ്റു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
എ​ല്ലാ​വ​ർ​ക്കും സ്വീ​കാ​ര്യ​വും ഗു​ണ​മേ​ന്മ​യു​ള്ള​തു​മാ​യ ആ​രോ​ഗ്യ സേ​വ​നം ല​ഭി​ക്കു​ന്ന ഇ​ട​ങ്ങ​ളാ​യി പൊ​തു​ജ​നാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ മാ​റ്റു​ക, ദേ​ശീ​യ - സം​സ്ഥാ​ന ആ​രോ​ഗ്യ പ​രി​പാ​ടി​ക​ൾ വ​ഴി പൊ​തുജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​കു​ന്ന സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക, ആ​രോ​ഗ്യ​പ​ര​മാ​യ അ​റി​വു​ക​ൾ പൊ​തുജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക, വി​വി​ധ രോ​ഗ​ങ്ങ​ൾ, പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ, ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ൾ, എ​ന്നി​വ​യെ പ്ര​തി​രോ​ധി​ക്കു​ക, സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന സേ​വ​ന​ങ്ങ​ൾ, ചി​കി​ത്സാ പ​ദ്ധ​തി​ക​ൾ, വി​വി​ധ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​ക​ൾ, എ​ന്നി​വ​യെ​ക്കു​റി​ച്ച് ബോ​ധ​വാ​ന്മാ​രാ​ക്കു​ക തു​ട​ങ്ങി​യ​വ ല​ക്ഷ്യ​മി​ട്ടാ​ണ് ആ​രോ​ഗ്യ​മേ​ള സം​ഘ​ടി​പ്പി​ച്ച​ത് .
രാ​വി​ലെ കു​ണ്ട​റ സി​റാ​മി​ക്സ് ഗ്രൗ​ണ്ടി​ൽ നി​ന്നും ആ​രം​ഭി​ച്ച വി​ളം​ബ​ര ഘോ​ഷ​യാ​ത്ര നാ​ന്തി​രി​ക്ക​ൽ ട്രി​നി​റ്റി ലൈ​സി​യം സ്കൂ​ളി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന യോ​ഗ​ത്തി​ൽ കോ​വൂ​ർ കു​ഞ്ഞു എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ ദേ​വി മോ​ഹ​ൻ, ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി. ​ദി​നേ​ശ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​രാ​യ ദി​വ്യ ജ​യ​കു​മാ​ർ, സ​ര​സ്വ​തി രാ​മ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. കു​ണ്ട​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ​. സീ​മ ശി​വാ​ന​ന്ദ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.