തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ പോ​സ്റ്റ് ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തി
Saturday, September 24, 2022 11:32 PM IST
കൊ​ട്ടാ​ര​ക്ക​ര: തൊ​ഴി​ൽ ദി​ന​ങ്ങ​ളും ലേ​ബ​ർ ബ​ഡ്ജ​റ്റും വെ​ട്ടി​ക്കു​റ​ച്ചും തൊ​ഴി​ലാ​ളി വി​രു​ദ്ധ നി​ബ​ന്ധ​ന​ക​ൾ അ​ടി​ച്ചേ​ൽ​പി​ച്ചും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി നി​ർ​ത്ത​ലാ​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു എ​ൻ​ആ​ർ​ഇ​ജി വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ കു​ള​ക്ക​ട പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ മാ​വ​ടി പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.

മാ​ർ​ച്ചും ധ​ർ​ണ​യും എ​ൻ​ആ​ർ​ഇ​ജി വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ കൊ​ട്ടാ​ര​ക്ക​ര ഏ​രി​യാ സെ​ക്ര​ട്ട​റി ആ​ർ രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ​ആ​ർ​ഇ​ജി വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ കു​ള​ക്ക​ട പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഗീ​താ​കു​മാ​രി അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി എ​ൻ മോ​ഹ​ന​ൻ കു​ള​ക്ക​ട ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി.​ഇ​ന്ദു കു​മാ​ർ, പി.​ബി ബീ​ന, കോ​ട്ട​യ്ക്ക​ൽ രാ​ജ​പ്പ​ൻ, സാ​ലി മോ​ൾ, മാ​വ​ടി സു​കു, മാ​വ​ടി രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.