ഓ​ച്ചി​റ ശ​ങ്ക​ര​ൻ​കു​ട്ടി സാ​ഹി​ത്യ​വി​ഭൂ​ഷ​ൻ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം നാ​ളെ
Friday, September 23, 2022 11:41 PM IST
ഓ​ച്ചി​റ: ഓ​ച്ചി​റ ശ​ങ്ക​ര​ൻ​കു​ട്ടി സാ​ഹി​ത്യ​വി​ഭൂ​ഷ​ൻ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും സാം​സ്കാ​രി​ക​സ​മ്മ​ള​ന​വും നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് വ​ലി​യ​കു​ള​ങ്ങ​ര ഓ​ണാ​ട്ട് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ന​ട​ക്കും. ക​വി​യും ബാ​ല​സാ​ഹി​ത്യ​കാ​ര​നു​മാ​യ ച​വ​റ ​കെ.​എ​സ് പി​ള്ള​യ്ക്ക് പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തും. ക​വി​യും ഗാ​ന ര​ച​യി​താ​വു​മാ​യ പി.​കെ ഗോ​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.
ടി.​ജെ ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കേ​ര​ള​സാ​ഹി​ത്യ അ​ക്കാ​ദ​മി അം​ഗം ഡോ.​സി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ്ര​ഫ. പി.​രാ​ധാ​കൃ​ഷ്ണ​കു​റു​പ്പ് അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ക​രു​നാ​ഗ​പ്പ​ള്ളി ത​ാ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി വി.​വി​ജ​യ​കു​മാ​ർ പു​ര​സ്കാ​ര ജേ​താ​വി​നെ പ​രി​ച​യ​പ്പെ​ടു​ത്തും.
സം​സ്ഥാ​ന ചി​ത്ര​ക​ലാ​പ​രി​ഷ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.​അ​ശോ​ക് ബാ​ബു, സി.​ആ​ർ പ്ര​ഭ, ന​ന്ദ​കു​മാ​ർ വ​ള്ളി​ക്കാ​വ്, സ​ഞ്ചാ​ർ​ശ്രീ ച​ന്ദ്ര​മോ​ഹ​ന​ൻ, മ​ണ​പ്പ​ള്ളി ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഡാ​ൻ​സ​ർ ത​ല​നാ​ട് സു​ന്ദ​രേ​ശ​നേ​യും ച​ട​ങ്ങി​ൽ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ക്കും.