സിപിഐ ജന്മശതാബ്ദി സമ്മേളനവും മാർച്ചും ഇന്ന്
1586255
Sunday, August 24, 2025 7:01 AM IST
കാഞ്ഞങ്ങാട്: സിപിഐ രൂപീകരണത്തിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കാസർഗോഡ് ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ ഇന്ന് കാഞ്ഞങ്ങാട്ട് ചുവപ്പ് വോളണ്ടിയർ മാർച്ചും ജന്മശതാബ്ദി സമ്മേളനവും നടക്കും.
വൈകുന്നേരം മൂന്നുമണിക്ക് നോർത്ത് കോട്ടച്ചേരിയിൽ നിന്ന് വോളണ്ടിയർ മാർച്ച് ആരംഭിക്കും.
തുടർന്ന് ടൗൺ ഹാളിൽ ചേരുന്ന ജന്മശതാബ്ദി സമ്മേളനം ദേശീയ എക്സിക്യൂട്ടീവ് അംഗം കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും.
സംസ്ഥാന അസി.സെക്രട്ടറി ഇ. ചന്ദ്രശേഖരൻ എംഎൽഎ, കൺട്രോൾ കമ്മീഷൻ ചെയർമാൻ സി.പി. മുരളി എന്നിവർ സംബന്ധിക്കും.