പാണത്തൂർ-പാറക്കടവ്-റാണിപുരം റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
1585598
Friday, August 22, 2025 12:38 AM IST
പാണത്തൂർ: സംസ്ഥാന ബജറ്റിൽ നാലുകോടി രൂപ അനുവദിച്ച പാണത്തൂർ-പാറക്കടവ്-റാണിപുരം പിഡബ്ല്യുഡി റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ഇ. ചന്ദ്രശേഖരൻ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് പി.എം. കുര്യാക്കോസ്, സ്ഥിരം സമിതി അധ്യക്ഷരായ ലത അരവിന്ദൻ, സുപ്രിയ ശിവദാസ്, പഞ്ചായത്തംഗങ്ങളായ പി.കെ. സൗമ്യമോൾ, വി.പി. ഹരിദാസ്, കെ.കെ. വേണുഗോപാൽ, കെ.എസ്. പ്രീതി, ബി. സജിനിമോൾ, പിഡബ്ല്യുഡി റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ സി. സവിത, വിനു വർഗീസ്, എസ്. മധുസൂദനൻ, എസ്. പ്രതാപചന്ദ്രൻ, രാമചന്ദ്രൻ പുല്ലടുക്കം, അജി ജോസഫ്, റോഡ് കമ്മിറ്റി കൺവീനർ പി. തമ്പാൻ, കരാറുകാരൻ സി.എം. അഷറഫ് എന്നിവർ പ്രസംഗിച്ചു.
5.95 കിലോമീറ്റർ ദൂരത്തിലുള്ള റോഡ് വികസനം പൂർത്തിയാകുന്നതോടെ റാണിപുരം വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് പുതിയ പാത തുറന്നു കിട്ടും.