മു​ളി​യാ​ർ: ആ​ലൂ​രി​ലെ ക​ർ​ഷ​ക​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മം സെ​ക്‌​ഷ​ൻ 4(1) ബി ​പ്ര​കാ​രം ഓ​ണ​റ​റി വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ന്‍റെ അ​ധി​കാ​ര​മു​ള്ള പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. മി​നി​യു​ടെ ഉ​ത്ത​ര​വ്പ്ര​കാ​രം പ്ര​ത്യേ​ക ദൗ​ത്യ​സം​ഘം കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ച് കൊ​ന്നു.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ക​ര​ക്ക​ക്കാ​ൽ റി​യാ​സി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ​ത്തി​യ കാ​ട്ടു​പ​ന്നി​യെ​യാ​ണ് ഡ​പ്യൂ​ട്ടി റെ​യ്ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എ​ൻ.​വി. സ​ത്യ​ന്‍റെ​യും സീ​നി​യ​ർ ഷൂ​ട്ട​ർ ബി. ​അ​ബ്ദു​ൾ ഗ​ഫൂ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വെ​ടി​വ​ച്ച​ത്. പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ മ​സൂ​ദ് ബോ​വി​ക്കാ​നം, അ​ബ്ദു​ള്ള​ക്കു​ഞ്ഞി മ​ഞ്ഞ​ന​ടു​ക്കം, ആ​ർ​ആ​ർ​ടി അം​ഗ​ങ്ങ​ളാ​യ മ​ണി​ക​ണ്ഠ​ൻ, വി​വേ​ക് എ​ന്നി​വ​രും സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം പ​ന്നി​യു​ടെ ജ​ഡം ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ച്ചു.