അസാപ് നൈപുണ്യ പരിശീലന പരിപാടികളിലേക്ക് അപേക്ഷ ക്ഷണിച്ചു
1585888
Saturday, August 23, 2025 1:13 AM IST
കാസർഗോഡ്: ജില്ലാ പഞ്ചായത്ത് അസാപ് കേരളയുമായി സഹകരിച്ച് നടത്തുന്ന നൈപുണ്യ പരിശീലന പരിപാടികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിജിറ്റൽ മാർക്കറ്റിംഗ്, ജിഎസ്ടി യൂസിംഗ് ടാലി, ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ, പവർ ഇലക്ട്രോണിക്സ് സർവീസ് ടെക്നീഷ്യൻ എന്നിവയാണ് കോഴ്സുകൾ. കാസർഗോഡ് ജില്ലയിലെ ഗ്രാമ പഞ്ചായത്ത് പരിധികളിൽ താമസിക്കുന്നവർക്ക് അപേക്ഷിക്കാം.
പ്ലസ്ടു യോഗ്യതയും അക്കൗണ്ടിംഗ് മേഖലയെ കുറിച്ച് പ്രാഥമിക ധാരണയുമുള്ള വനിതകൾക്ക് ജിഎസ്ടി യൂസിംഗ് ടാലി കോഴ്സിലേക്ക് അപേക്ഷിക്കാം. 100 വനിതകൾക്കാണ് പ്രവേശനം നൽകുക. ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സിലേക്ക് പ്ലസ്ടുവും അടിസ്ഥാന കംപ്യുട്ടർ പരിജ്ഞാനവും ഉള്ളവർക്ക് അപേക്ഷിക്കാം. ഈ കോഴ്സിൽ പൊതുവിഭാഗങ്ങൾക്കായി 40 സീറ്റുകൾ മാറ്റിവച്ചിട്ടുണ്ട്. രണ്ട് കോഴ്സുകളും വിദ്യാനഗറിലുള്ള അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിലാണ് നടത്തുക.
ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ, പവർ ഇലക്ട്രോണിക്സ് സർവീസ് ടെക്നീഷ്യൻ എന്നീ കോഴ്സുകളിൽ പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഈ കോഴ്സുകളിൽ 30 വീതം സീറ്റുകൾ പൊതുവിഭാഗത്തിനാണ്. അസാപിന്റെ മലപ്പുറം ജില്ലയിലെ തവനൂർ കമ്യൂണിറ്റി സ്കിൽ പാർക്കിലും തൃശൂർ ജില്ലയിലെ കുന്നംകുളം സ്കിൽ പാർക്കിലുമായിരിക്കും പ്രായോഗിക പരിശീലനം.
കോഴ്സിനൊപ്പം ഉദ്യോഗാർഥികളെ ഇന്റർവ്യൂകൾക്ക് സജ്ജമാക്കുന്ന പ്ലേസ്മെന്റ് റെഡിനസ് പ്രോഗ്രാമിലും പരിശീനം നൽകും. കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 100 ശതമാനം പ്ലേസ്മെന്റ് നേടുന്നതിനുള്ള സഹായവും നൽകും. അപേക്ഷകൾ https://bit.ly/asap-gst എന്ന ലിങ്ക് വഴി സമർപ്പിക്കാം. ഫോൺ: +91 85938 92913, 9495999780.