പ്രാഥമിക ജീവൻരക്ഷാ പരീശിലനം സംഘടിപ്പിച്ചു
1586253
Sunday, August 24, 2025 7:01 AM IST
കാഞ്ഞങ്ങാട്: ദുർഗ ഹയർ സെക്കൻഡറി സ്കൂൾ എസ്പിസി യൂണിറ്റ് ഐഷാൾ മെഡിസിറ്റി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ പ്രാഥമിക ജീവൻരക്ഷാ പരീശിലനം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് പോലീസ് ഇൻസ്പെക്ടർ പി. അജിത് കുമാർ ഉദ്ഘാടനം ചെയ്തു.
പ്രാഥമിക ജീവൻരക്ഷാ പരിശീലനം നേടിയതിലൂടെ സഹപാഠിയുടെ ജീവൻ രക്ഷിച്ച സ്കൂളിലെ എസ്പിസി കേഡറ്റ് മുഹമ്മദ് സഹൽ ഷഹസാദിനെ അനുമോദിച്ചു.
ആശുപത്രി എംഡി ഡോ. മൊയ്തീൻ അധ്യക്ഷത വഹിച്ചു. ജനറൽ മാനേജർ മുഹമ്മദ് ഷമീർ, ഡോ. ബഷീർ മാണ്ട്യൻ, ഡോ. നിസാർ, മുജീബ് മെട്രോ, അസി. മാനേജർമാരായ അമൃത, ജിനു ആലപ്പാട്ട്, അധ്യാപകരായ പി.വി. ശ്രീജിത്ത്, എം. തുഷാര, സിവിൽ പോലീസ് ഓഫീസർ കെ. പ്രദീപ്, ഹമീദ് ചേരക്കാടത്ത്, മുഹമ്മദലി ചിത്താരി, പിടിഎ പ്രസിഡന്റ് ഇ.വി. ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.