റെഡ് ക്രോസ് സൊസൈറ്റി ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു
1571379
Sunday, June 29, 2025 7:12 AM IST
കാഞ്ഞങ്ങാട്: ഇന്ത്യൻ റെഡ് ക്രോസ് സൊസറ്റി ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. സംസ്ഥാന ചെയർമാൻ അഡ്വ.കെ. രാധാകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ എച്ച്.എസ്. ഭട്ട് അധ്യക്ഷനായി. സംസ്ഥാന ട്രഷറർ ജി. മോഹൻകുമാർ സംഘടനാ നടപടിക്രമങ്ങൾ വിശദീകരിച്ചു. ഹൈക്കോടതി അഭിഭാഷകൻ കെ. ശാർങ്ഗധരൻ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികളായി എം. വിനോദ് - ചെയർമാൻ, കെ. അനിൽകുമാർ - വൈസ് ചെയർമാൻ, ടി.കെ. നാരായണൻ - സെക്രട്ടറി, എൻ. സുരേഷ് - ട്രഷറർ, ജോസഫ് പ്ലാച്ചേരിൽ - സംസ്ഥാന കമ്മിറ്റി അംഗം, എച്ച്.എസ്. ഭട്ട്, ബി. രാജേന്ദ്ര ഷേണായി, ബി. മുകുന്ദപ്രഭു, ഇ.വി. പത്മനാഭൻ, ശോഭന ശശിധരൻ, എം. സുദിൽ, വി.വി. സജീവൻ, വിനോദ് നാരായണൻ, ഇ.കെ. സുബൈർ, എൻ. അജയകുമാർ - എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ എന്നിവരെ തെരഞ്ഞെടുത്തു.