ഹയര്‍സെക്കന്‍ഡറി ജില്ലാതല പ്രവേശനോത്സവം
1568482
Thursday, June 19, 2025 12:59 AM IST
ചായ്യോത്ത്: ജിഎച്ച്എസ്എസില്‍ നടന്ന ഹയര്‍ സെക്കന്‍ഡറി ജില്ലാതല പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കെ. ശകുന്തള ഉദ്ഘാടനം ചെയ്തു. ഡോ. ആര്.കെ. അഭിരാമി മുഖ്യാതിഥിയായി. പിടിഎ പ്രസിഡന്റ് സി. ബിജു അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍ കെ.ടി. സീമ, വാര്‍ഡ് മെംബര്‍ പി. ധന്യ, മുഖ്യാധ്യാപകന്‍ എം. സുനില്‍കുമാര്‍, സീനിയര്‍ അസിസ്റ്റന്റ് കെ. റീത്ത, സ്റ്റാഫ് സെക്രട്ടറി ഇ.വി. ദിനേഷ്, ഡോ. കെ.വി. സജീവൻ എന്നിവര്‍ പ്രസംഗിച്ചു.