കാ​സ​ര്‍​ഗോ​ഡ്: കു​വൈ​റ്റി​ലെ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കാ​സ​ര്‍​ഗോ​ഡ് എ​ക്‌​സ്പാ​ട്രി​യേ​റ്റ്‌​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇന്ന് കാ​സ​ര്‍​ഗോ​ഡ് മു​നി​സി​പ്പ​ല്‍ കോ​ണ്‍​ഫ്ര​ന്‍​സ് ഹാ​ളി​ല്‍ കു​വൈ​ത്ത് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ക്കും.

രാ​വി​ലെ 10 മു​ത​ല്‍ പ​ത്ത് വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ട​ക​ള്‍​ക്കു​ള്ള ഫാ​ഷ​ന്‍ ഷോ, ​സ്ത്രീ​ക​ള്‍​ക്ക് മൈ​ലാ​ഞ്ചി​യി​ട​ല്‍, പാ​യ​സം ത​യാ​റാ​ക്ക​ല്‍ മ​ത്സ​രം, ബാ​ല​ച​ന്ദ്ര​ന്‍ കോ​ട്ടോ​ടി​യു​ടെ മാ​ജി​ക് ഷോ, ​ഗാ​ന​മേ​ള എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. ഉ​ച്ച​യ്ക്കു ര​ണ്ടി​നു ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.

എം​എ​ല്‍​എ​മാ​രാ​യ എം. ​രാ​ജ​ഗോ​പാ​ല​ന്‍, സി.​എ​ച്ച്. കു​ഞ്ഞ​മ്പു എ​ന്നി​വ​ര്‍ വി​ദ്യാ​ഭ്യാ​സ അ​വാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്യും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ സി.​എ​ച്ച്. മു​ഹ​മ്മ​ദ്കു​ഞ്ഞി, അ​സീ​സ് ത​ള​ങ്ക​ര, അ​ബ്ദു​ള്ള ക​ട​വ​ത്ത്, മു​ഹ​മ്മ​ദ് ഹ​ദ്ദാ​ദ്, സ​ത്താ​ര്‍ കൊ​ള​വ​യ​ല്‍, യൂ​സ​ഫ് കൊ​ത്തി​ക്കാ​ല്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.