ലഹരിവിരുദ്ധ ദിനാചരണം
1570915
Saturday, June 28, 2025 1:50 AM IST
രാജപുരം: ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ ദിനാചരണത്തിന്റെയും 2025-26 വർഷത്തെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം ഹോസ്ദുർഗ് എക്സൈസ് ഇൻസ്പെക്ടർ ജെ. ജോസഫ് നിർവഹിച്ചു.
ബോധവത്കരണ ക്ലാസിനും അദ്ദേഹം നേതൃത്വം നല്കി. പിടിഎ പ്രസിഡന്റ് കെ.എ. പ്രഭാകരൻ അധ്യക്ഷത വഹിച്ചു.
ഒരു വർഷത്തെ ലഹരിവിരുദ്ധ കർമപരിപാടിയുടെ രൂപരേഖ മുഖ്യാധ്യാപകൻ സജി മാത്യു പ്രകാശനം ചെയ്തു.
കുട്ടികളും അധ്യാപകരും ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. ലഹരിവിരുദ്ധ ഗാനം, മൂകാഭിനയം എന്നീ പരിപാടികളും നടന്നു.
അധ്യാപകരായ ടി.എം. വിൻസി, അൽഫി ജോർജ്, സജി എന്നിവർ നേതൃത്വം നല്കി.
തൃക്കരിപ്പൂർ: സെന്റ് പോൾസ് എയുപി സ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബിൻന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ പരിപാടികൾ മുഖ്യാധ്യാപിക സിസ്റ്റർ ഷീന ജോർജ് ഉദ്ഘാടനം ചെയ്തു.
മേഴ്സി കല്ലേൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം.വി. ശ്യാമിലി സന്ദേശം നൽകി. ജിയ ഉമേഷ്, എം.എസ്. ജാക്വിലിൻ, വി.കെ. നവീൻ, പി. ശ്യാമിലി, സി.എം.ര ജിത, സോണി സിബിൾ എന്നിവർ നേതൃത്വം നല്കി. കുട്ടികൾ ലഹരിയുടെ ദൂഷ്യഫലങ്ങൾ വിളിച്ചുപറയുന്ന നൃത്തശില്പവും നിശ്ചലദൃശ്യവും അവതരിപ്പിച്ചു.
നർക്കിലക്കാട്: വരക്കാട് വള്ളിയോടൻ കേളുനായർ സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ്, സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു.
പ്രിൻസിപ്പൽ റെമിമോൾ ജോസഫ് ബോധവത്കരണ സന്ദേശം നല്കി. എൻഎസ്എസ് ലീഡർ അമിത് ബിജു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ലഹരിവിരുദ്ധ ബോധവത്കരണ സന്ദേശമുൾക്കൊള്ളുന്ന തുടി സംഗീത നൃത്തശില്പത്തിന്റെ അവതരണവും നടന്നു. വിദ്യാർഥികളായ അക്സ, ശിഖ, അജിഷ, സിയ, ആദർശ്, അഭിനവ് എന്നിവർ നേതൃത്വം നല്കി. കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന നെയിം സ്ലിപ്പുകളും വിതരണം ചെയ്തു.
പെരിയ: കേന്ദ്രസര്‍വകലാശാലയില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധച്ച് ലഹി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
സര്‍വകലാശാലയിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് റോസിലി റോണി ക്ലാസ് നയിച്ചു. ലഹരി ഉപയോഗത്തിന്റെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങളും ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങളും അവര്‍ വിശദീകരിച്ചു. ചര്‍ച്ചയും നടന്നു.
സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ അസോസിയേറ്റ് ഡീന്‍ ഡോ. ജില്ലി ജോണ്‍ സംസാരിച്ചു.
ബാനം: മില്‍മയുടെ നേതൃത്വത്തില്‍ ബാനം ജിഎച്ച്എസില്‍ ലഹരി വിരുദ്ധ ചിത്രരചനമത്സരം നടത്തി. മില്‍മ കാസര്‍ഗോഡ് ഡെയറി മാനേജര്‍ സ്വീറ്റി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി. മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു.
മാര്‍ക്കറ്റിംഗ് ഓഫീസര്‍ ആശിഷ് ഉണ്ണി, സീനിയര്‍ അസിസ്റ്റന്റ് പി. കെ ബാലചന്ദ്രന്, സ്റ്റാഫ് സെക്രട്ടറി അനി മേലത്ത്, പ്രോഗ്രാം കണ്‍വീനര്‍ അനൂപ് പെരിയല്‍ എന്നിവര്‍ സംസാരിച്ചു.
മുഖ്യാധ്യാപിക സി. കോമളവല്ലി സ്വാഗതവും നീലേശ്വരം സോണ്‍ ഫീല്‍ഡ് സൂപ്പര്‍വൈസര്‍ കെ. പ്രിയേഷ് നന്ദിയും പറഞ്ഞു.
ഹൈസ്കൂള്‍ വിഭാഗത്തില്‍ ടി.വി. അഞ്ജിത, കെ. ആദിത്യ, പി. സൗഭാഗ്യ, യുപി വിഭാഗത്തില്‍ എം. നിവേദ്, ടി.കെ. റെന മെഹ്റിന്, എം. ഗൗരിനന്ദ എന്നിവര്‍ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങള്‍ കരസ്ഥമാക്കി.