ഓണത്തിനൊരു പൂക്കളം പദ്ധതിക്ക് തുടക്കമായി
1570917
Saturday, June 28, 2025 1:50 AM IST
ഇരിയ: ഓണവിപണിയിൽ പ്രാദേശികമായി ഉല്പാദിപ്പിച്ച പൂക്കളുടെ വസന്തം തീർക്കാൻ പരപ്പ ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായാണ് ഓണത്തിനൊരു പൂക്കളം എന്ന പദ്ധതി നടപ്പിലാക്കുന്നത്.
കഴിഞ്ഞ വർഷം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ പദ്ധതിയുടെ വിജയവും സ്വീകാര്യതയും മുൻനിർത്തി ഈ വർഷം ബ്ലോക്കിലെ എഴ് പഞ്ചായത്തുകളിലായി 100 ഗ്രൂപ്പുകൾക്കാണ് പൂകൃഷിക്കായി ധനസഹായം നല്കുന്നത്.
പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം പാറപ്പള്ളിയിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ് നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ദാമോദരൻ അധ്യക്ഷത വഹിച്ചു. കൃഷി അസി. ഡയറക്ടർ നിഖിൽ നാരായണൻ പദ്ധതി വിശദീകരണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ രജനി കൃഷ്ണൻ, ജോയിന്റ് ബിഡിഒ കെ.ജി. ബിജുകുമാർ, കൃഷി ഓഫീസർ ഹരിത, വാർഡ് കൺവീനർ ജയകുമാർ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ബിന്ദു എന്നിവർ പ്രസംഗിച്ചു.