പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ പ്രസിഡന്റിന്റെ ഭർത്താവിനെതിരെ കേസ്
1571378
Sunday, June 29, 2025 7:12 AM IST
കുമ്പള: ഓഫീസിൽ കയറി ഭീഷണിപ്പെടുത്തുകയും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തതിന് പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ പ്രസിഡന്റിന്റെ ഭർത്താവിനെതിരെ കേസ്.
കുമ്പള പഞ്ചായത്ത് പ്രസിഡന്റ് മുസ്ലീംലീഗിലെ താഹിറ യൂസഫിന്റെ ഭർത്താവും പഞ്ചായത്തിലെ നിർമാണ കരാറുകാരനുമായ കെ.വി. യൂസഫിനും സഹ കരാറുകാരൻ റഫീഖിനുമെതിരെയാണ് പഞ്ചായത്ത് സെക്രട്ടറി കെ. സുമേഷിന്റെ പരാതിയിൽ കേസെടുത്തത്.
പഞ്ചായത്തിനു കീഴിൽ ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ നിർമിച്ചതുമായി ബന്ധപ്പെട്ട് കരാറുകാർക്ക് കിട്ടാനുള്ള പണം ഉടൻ കിട്ടണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ 23 ന് വൈകിട്ട് നാലരയോടെ ഇവർ സെക്രട്ടറിയുടെ ഓഫീസിലെത്തിയതെന്ന് പരാതിയിൽ പറയുന്നു.
നടപടിക്രമങ്ങൾ പാലിക്കാതെ പണം നല്‍കാനാവില്ലെന്ന് പറഞ്ഞതോടെ ഇവർ ബഹളം വയ്ക്കുകയും സെക്രട്ടറിയുടെ കൃത്യനിർവഹണം തടസപ്പെടുത്തുകയുമായിരുന്നുവെന്ന് പരാതിയിൽ പറഞ്ഞു.