രാ​ജ​പു​രം: റ​ബ​ർ തോ​ട്ട​ത്തി​ലെ ഷെ​ഡി​ൽ നി​ന്ന് അ​ലൂ​മി​നി​യം ഡി​ഷു​ക​ളും ബ​ക്ക​റ്റു​ക​ളും മോ​ഷ്ടി​ച്ച ആ​ൾ പി​ടി​യി​ൽ. പ​യ്യ​ന്നൂ​ർ ക​ണ്ട​ങ്കാ​ളി പൊ​യ്യ​ക്കു​ന്ന​ത്ത് ഹൗ​സി​ൽ ജ​യ​പ്ര​കാ​ശ (48) നെ​യാ​ണ് രാ​ജ​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ള്ളാ​ർ സ്വ​ദേ​ശി എം.​എം. ജോ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ അ​രി​ങ്ക​ല്ലി​ലു​ള്ള റ​ബ​ർ തോ​ട്ട​ത്തി​ലെ ഷെ​ഡി​ൽ നി​ന്നാ​ണ് ഇ​യാ​ൾ 50000 രൂ​പ​യോ​ളം വി​ല വ​രു​ന്ന 120 അ​ലൂ​മി​നി​യം ഡി​ഷു​ക​ളും 10 ബ​ക്ക​റ്റു​ക​ളും മോ​ഷ്ടി​ച്ച​ത്.

ഈ ​മാ​സം 16 നും 23 ​നും ഇ​ട​യി​ലാ​ണ് സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ച് ക​ട​ത്തി​യ​ത്.
മോ​ഷ്ടി​ച്ച വ​സ്തു​ക്ക​ൾ പ​യ്യ​ന്നൂ​രും കാ​ഞ്ഞ​ങ്ങാ​ടു​മു​ള്ള ആ​ക്രി ക​ട​ക​ളി​ൽ വി​ല്പ​ന ന​ട​ത്തി​യ​താ​യും വി​വ​രം ല​ഭി​ച്ചു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.