അന്താരാഷ്ട്ര നഴ്സസ് വരാഘോഷം സമാപിച്ചു
1549662
Tuesday, May 13, 2025 6:48 PM IST
കാസര്‍ഗോഡ്: അന്താരാഷ്ട്ര നഴ്സസ് വാരാഘോഷത്തിന്റെ ജില്ലാതല സമാപനം കാസര്‍ഗോഡ് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്മാന് അബ്ബാസ് ബീഗം അധ്യക്ഷതവഹിച്ചു. ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ മുഖ്യാതിഥിയായി.
ഡെപ്യൂട്ടി ഡിഎംഒ ഡോ. ബി.സന്തോഷ്, ആരോഗ്യ സ്ഥിരംസസമിതി അധ്യക്ഷന്‍ ഖാലിദ് പച്ചക്കാട്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം.പി.ജീജ, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. ജനാദ്ദന നായ്ക്ക്, കാഞ്ഞങ്ങാട് ഗവ.നഴ്സിംഗ് സ്കൂള്‍ പ്രിന്‍സിപ്പല്‍ സി.പി.കെ.ജയപ്രകാശ്, കാസര്‍ഗോഡ് ഗവ.ജെപിഎച്ച്എന്‍ ട്രെയിനിംഗ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ടിജിമോള്‍ എന്‍.തോമസ്, അലക്സ് കെ.ജോര്‍ജ്, എ.ലത, ടി.വി. സ്നേഹലത, ഒ.ടി.സല്‍മത്ത്, പി.വി. പവിത്രന്, ജോബി ജോര്‍ജ്, എന്‍.നന്ദന എന്നിവര്‍ സംസാരിച്ചു. മിനി ജോസഫ് സ്വാഗതവും എം.ശോഭന നന്ദിയും പറഞ്ഞു.