കാ​സ​ര്‍​ഗോ​ഡ്: ഫ്ര​ണ്ട്‌​സ് പൊ​വ്വ​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 18 മു​ത​ല്‍ 22 വ​രെ പൊ​വ്വ​ലി​ല്‍ ന​ട​ത്താ​നി​രു​ന്ന കെ.​എ​ന്‍.​ഹ​നീ​ഫ് മെ​മ്മോ​റി​യ​ല്‍ അ​ഖി​ലേ​ന്ത്യ വോ​ളി​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് മാ​റ്റി​വെ​ച്ചു. ഇ​ന്ത്യ​ന്‍ വോ​ളി ബോ​ള്‍ ടീ​മി​ലേ​യ്ക്കു​ള്ള ഓ​പ്പ​ണ്‍ സെ​ല​ക്ഷ​ന്‍ ന​ട​ന്ന​തി​നാ​ല്‍ ക​ളി​ക്കാ​ര്‍ യ​ഥാ​സ​മ​യം ക​ളി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ല്‍ ബു​ദ്ധി​മു​ട്ട് ഉ​ള്ള​തി​നാ​ലാ​ണ് ക​ളി മാ​റ്റി​വെ​ക്കേ​ണ്ടി വ​ന്ന​ത്.

ടൂ​ര്‍​ണ​മെ​ന്‍റ് ഡി​സം​ബ​റി​ല്‍ സം​ഘ​ടി​പ്പി​ക്കും. ഇ​തി​ന്‍റെ മു​ന്നോ​ടി​യാ​യു​ള്ള കൂ​ടി​യാ​ലോ​ച​നാ​യോ​ഗം നാളെ ​വൈ​കു​ന്നേ​രം നാ​ലി​നു പൊ​വ്വ​ല്‍ ബെ​ഞ്ച് കോ​ട​തി​യി​ലെ കാ​റ​ഡു​ക്ക പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ത്തും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പി.​എ.​മ​ജീ​ദ്, ബി.​എ​ച്ച്.​മു​നീ​ര്‍, പി.​സി.​ജ​മാ​ല്‍, എം.​പി.​നാ​സ​ര്‍, ജ​യ​ന്‍ വെ​ള്ളി​ക്കോ​ത്ത് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.