വനിതാ ഫുട്ബോൾ: ഡൈനാമിക് എഫ്സി, ഡ്രീംസ് അക്കാദമി ജേതാക്കൾ
1549655
Tuesday, May 13, 2025 6:48 PM IST
തൃക്കരിപ്പൂർ:തൃക്കരിപ്പൂർ ജിവിഎച്ച്എസ്എസ് മിനി സ്റ്റേഡിയത്തിൽ നടന്ന ഉത്തരകേരള വനിതാ ഫുട്ബോൾ ടൂർണമെന്റിൽ സീനിയർ വിഭാഗത്തിൽ കോഴിക്കോട് ഡൈനാമിക് എഫ്സി ജേതാക്കളായി. ഫൈനലിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് അവർ മംഗളുരു യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്.
അണ്ടർ-13 വിഭാഗത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കോഴിക്കോട് ഡൈനാമിക് എഫ്സിയെ തോൽപ്പിച്ച് ആതിഥേയരായ തൃക്കരിപ്പൂർ ഡ്രീംസ് ഗേൾസ് ഫുട്ബോൾ അക്കാദമി ചാമ്പ്യൻമാരായി.
സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ടി.വി. ബാലൻ സമ്മാനദാനം നിർവഹിച്ചു.ഡോ.വി.രാജീവൻ അധ്യക്ഷതവഹിച്ചു. വി.എം.മുകേഷ്, രാജേഷ് മാപ്പിടിച്ചേരി എന്നിവർ പ്രസംഗിച്ചു.