നഴ്സസ് ദിനാഘോഷം നടത്തി
1549657
Tuesday, May 13, 2025 6:48 PM IST
വെള്ളരിക്കുണ്ട്: കെ.ജെ.തോമസ് മെമ്മോറിയൽ സഹകരണ ആശുപത്രിയിൽ അന്താരാഷ്ട നഴ്സസ് ദിനാഘോഷം സംഘടിപ്പിച്ചു. ഭരണസമിതി പ്രസിഡന്റ് പി.ജി. ദേവ് കേക്ക് മുറിച്ച് നഴ്സുമാർക്ക് നല്കി പരിപാടി ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗം ഷോബി ജോസഫ് അധ്യക്ഷത വഹിച്ചു. ഡോ. അൽസാഗർ, സി.കെ.ബാലകൃഷ്ണൻ നായർ, ടെസി ജോൺസൺ എന്നിവർ പ്രസംഗിച്ചു.