കുടുംബകൂട്ടായ്മ ഭാരവാഹികളുടെ ഫൊറോനാതല സംഗമം നടത്തി
1441389
Friday, August 2, 2024 7:11 AM IST
കോളിച്ചാൽ: പനത്തടി ഫൊറോനയിൽപ്പെട്ട 10 ഇടവകകളിൽ നിന്നുള്ള വാർഡ് തല കുടുംബ കൂട്ടായ്മ ഭാരവാഹികളുടെ ഫൊറോന സംഗമം തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു.
വികാരി ജനറാൾ മോൺ. ആന്റണി മുതുകുന്നേൽ അധ്യക്ഷതവഹിച്ചു. വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, അതിരൂപത പ്രൊക്കുറേറ്റർ റവ. ഡോ.ജോസഫ് കാക്കരമറ്റം എന്നിവർ ക്ലാസെടുത്തു.
ആനുകാലിക വിഷയങ്ങളെ സംബന്ധിച്ച് നടന്ന ചർച്ചകൾക്ക് മാർ ജോസഫ് പാംപ്ലാനി മോഡറേറ്ററായി. സെന്റ് ജോസഫ് ഫൊറോന ചർച്ച് അസി. വികാരി ഫാ. അഗസ്റ്റിൻ അറയ്ക്കൽ സ്വാഗതവും ഫൊറോന പ്രസിഡന്റ് ജോണി തോലമ്പുഴ നന്ദിയും പറഞ്ഞു. സംഗമത്തിൽ 650 പേർ പങ്കെടുത്തു.