പാ​ണ​ത്തൂ​രി​ൽ വീ​ണ്ടും കാ​ട്ടാ​ന​വി​ള​യാ​ട്ടം, വ്യാ​പ​ക കൃ​ഷി​നാ​ശം
Saturday, June 29, 2024 2:05 AM IST
പാ​ണ​ത്തൂ​ർ: പാ​ണ​ത്തൂ​രി​ൽ വീ​ണ്ടും കാ​ട്ടാ​ന‍​യി​റ​ങ്ങി വ്യാ​പ​ക കൃ​ഷി​നാ​ശം. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി പാ​ണ​ത്തൂ​ർ പ​രി​യാ​ര​ത്തെ ആ​ല​ക്ക​ൽ വീ​ട്ടി​ൽ എ.​ജെ.​ജോ​സ​ഫി​ന്‍റെ കൃ​ഷി​യാ​ണ് ന​ശി​പ്പി​ച്ച​ത്. നാ​ലു വ​ർ​ഷം പ്രാ​യ​മാ​യ 30ഓ​ളം തെ​ങ്ങു​ക​ളും നൂ​റോ​ളം വാ​ഴ​ക​ളും ക​വു​ങ്ങു​ക​ളും ന​ശി​പ്പി​ച്ചു. ഒ​രാ​ഴ്ച​ക്കി​ട​യി​ൽ ര​ണ്ടാം ത​വ​ണ​യാ​ണ് പാ​ണ​ത്തൂ​രി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം ഉ​ണ്ടാ​കു​ന്ന​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി ആ​ടു​കു​ഴി​യി​ൽ ഷാ​ജു ചാ​ക്കോ​യു​ടെ കൃ​ഷി​യി​ട​ത്തി​ൽ കാ​ട്ടാ​ന​യെ​ത്തി കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്നു. ഇ​ട​യ്ക്കി​ടെ ജ​ന​വാ​സ പ്ര​ദേ​ശ​ത്ത് ആ​ന​യി​റ​ങ്ങു​ന്ന​ത് ജ​ന​ങ്ങ​ളി​ൽ ഭീ​തി കൂ​ട്ടു​ക​യാ​ണ്.

യോ​ഗം ഇ​ന്ന്

പ​ന​ത്ത​ടി: പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ര്‍​ഡ് പ​ട്ടു​വ​ത്തെ വ​ട്ട​ക്ക​യം - പ​രി​യാ​രം ഭാ​ഗ​ത്ത് ആ​ന​ശ​ല്യം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ന്ന് മൂ​ന്നി​ന് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ അ​ടി​യ​ന്തി​ര യോ​ഗം ചേ​രും. യോ​ഗ​ത്തി​ലേ​ക്ക് നാ​ട്ടി​ലെ ക​ർ​ഷ​ക​ർ എ​ത്തി​ച്ചേ​രാ​ന്‍ താ​ല്‍​പ​ര്യ​പ്പെ​ടു​ന്നു.