10 ല​ക്ഷം രൂ​പ​യു​ടെ ചെ​രി​പ്പു​ക​ള്‍ ക​വ​ര്‍​ന്ന കേ​സി​ൽ ഒ​രു പ്ര​തി കൂ​ടി അ​റ​സ്റ്റി​ല്‍
Sunday, June 30, 2024 8:07 AM IST
ബ​ദി​യ​ടു​ക്ക: സീ​താം​ഗോ​ളി കി​ന്‍​ഫ്ര​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വെ​ല്‍​ഫി​റ്റ് പോ​ളി​മ​ര്‍ എ​ന്ന സ്ഥാ​പ​ന​ത്തി​ല്‍ നി​ന്ന് 10 ല​ക്ഷം രൂ​പ​യു​ടെ ചെ​രി​പ്പു​ക​ള്‍ ക​വ​ര്‍​ന്ന കേ​സി​ല്‍ ഒ​രു പ്ര​തി​യെ കൂ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ചി​പ്പാ​ര്‍ ജാ​റം ഹൗ​സി​ലെ അ​ബ്ദു​ള്‍ ഷാ​ഹി​ലി(22)​നെ​യാ​ണ് ബ​ദി​യ​ടു​ക്ക പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പു​ത്തി​ഗെ ക​ട്ട​ത്ത​ടു​ക്ക​യി​ലെ നി​സാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫാ​ക്ട​റി​യി​ല്‍ മേ​യ് 22നാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​ത്. ഇ​തി​നു ശേ​ഷം നി​സാ​ർ ത​ന്നെ കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​ത്തി​ലെ റോ​ഡ​രി​കി​ൽ വെ​ല്‍​ഫി​റ്റ് പോ​ളി​മ​റി​ന്‍റെ ചെ​രി​പ്പു​ക​ള്‍ വി​ല്‍​ക്കു​ന്ന​ത് ക​ണ്ട് ടൗ​ണ്‍ പൊ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് മൂ​ന്നു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.