സ്നേഹവീടിന്‍റെ താക്കോൽദാനം നിർവഹിച്ചു
Wednesday, April 17, 2024 1:52 AM IST
പ​ര​പ്പ: പ​ര​പ്പ റോ​ട്ട​റി ക്ല​ബ് കേ​ര​ള ബി​ൽ​ഡേ​ഴ്സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ നി​ർ​മി​ച്ച സ്നേ​ഹ​വീ​ട് ക്ലാ​യി​ക്കോ​ട്ടെ രാ​ജീ​വ​ന്‍റെ കു​ടും​ബ​ത്തി​ന് കൈ​മാ​റി. റോ​ട്ട​റി ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ഡോ.​സേ​തു ശി​വ​ശ​ങ്ക​ർ, കേ​ര​ള ബി​ൽ​ഡേ​ഴ്സ് എം​ഡി അ​ഡ്വ. ബെ​ന്നി പാ​ല​ക്കു​ടി​യി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു.

പ​ര​പ്പ റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഡോ.​സ​ജീ​വ് മ​റ്റ​ത്തി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ്രൊ​ജ​ക്ട് ചെ​യ​ർ​മാ​ൻ ജോ​യ് പാ​ല​ക്കു​ടി​യി​ൽ, കോ​ടോം-​ബേ​ളൂ​ർ പ​ഞ്ചാ​യ​ത്തം​ഗം പി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, റോ​ട്ട​റി ഡി​ഡി​സി ഡോ.​സു​ധാ​ക​ര​ൻ തൃ​ക്ക​രി​പ്പൂ​ർ, അ​സി.​ഗ​വ​ർ​ണ​ർ സു​ജി​ത്, റോ​ട്ട​റി സെ​ക്ര​ട്ട​റി സി​ൻ​ജോ ജോ​സ്, ഒ​ട​യം​ചാ​ൽ റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സ് ജോ​സ​ഫ്, ഒ​ട​യം​ചാ​ൽ ഡൗ​ൺ ടൗ​ൺ റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ, ക്ല​ബ് അ​ഡ്വൈ​സ​ർ ത​മ്പാ​ൻ കോ​ടോ​ത്ത്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ​ര​പ്പ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വി​ജ​യ​ൻ കോ​ട്ട​ക്ക​ൽ, അ​ശ്വി​നി രാ​ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.