സർവകക്ഷി യോഗം അനുശോചിച്ചു
1337205
Thursday, September 21, 2023 7:01 AM IST
ചെറുപുഴ: ചെറുപുഴയിലെ മുതിർന്ന കോൺഗ്രസ് നേതാവ് കാരാള കല്യാണിയുടെ നിര്യാണത്തിൽ കുണ്ടംതടത്തിൽ ചേർന്ന സർവകക്ഷി യോഗം അനുശോചിച്ചു.
ചെറുപുഴ ക്ഷീരോത്പാദക സഹകരണ സംഘം ഡയറക്ടറും ദീർഘകാലം കോൺഗ്രസിന്റെയും പോഷക സംഘടനകളുടെയും ഭാരവാഹിയായിരുന്നു കാരാള കല്യാണി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സന്ദീപ് പാണപ്പുഴ, ടി.വി. കുഞ്ഞിക്കണ്ണൻ, വി.ആർ. സുനിൽ, കെ.കെ. സുരേഷ്കുമാർ, ജമീല കോളയത്ത്, തങ്കപ്പൻ പുലിയിറുമ്പിൽ, എം. കരുണാകരൻ, ഉഷ മുരളി, സലീം തേക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.