അന്യായമായി മത്സ്യ മാംസ വില വർധിപ്പിക്കുന്നതായി പരാതി
1395654
Monday, February 26, 2024 1:20 AM IST
പുൽപ്പള്ളി: മത്സ്യ മാംസങ്ങൾക്ക് അന്യായമായി വില വർധിപ്പിക്കുന്നതായി വയനാട് മീറ്റ് കണ്‍സ്യൂമേഴ്സ് അസോസിയേഷൻ (ഡബ്ല്യുഎംസിഎ) യോഗം കുറ്റപ്പെടുത്തി. ആറുമാസങ്ങൾക്കുള്ളിലായി പന്നി കോഴി പോത്തിറച്ചി മാംസങ്ങൾക്ക് കിലോയ്ക്ക് 110 രൂപ വരെ വിലവർധനവ് വന്നിട്ടുണ്ട്.
നാളെ കൂട്ടിയ വിലയ്ക്ക് മാംസം വില്പന നടത്താൻ അനുവദിക്കുകയില്ല എന്നും യോഗം പ്രഖ്യാപിച്ചു. യോഗത്തിന് പ്രസിഡന്റ് റെജി പുളിങ്കുന്നേൽ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സിബി പുറത്തൂട്ട്, ശശി വാഴേപറന്പിൽ, കെ.എം. എൽദോ, സിജുതോട്ടത്തിൽ, രമേഷ് മരങ്ങനാപതിയിൽ, ശ്രീധരൻ നെടുവേലികുന്നേൽ, ചെല്ലപ്പൻ ചാമക്കാല, മണിലാൽ പാലത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.