ആംബുലൻസ് കൈമാറി
1338595
Wednesday, September 27, 2023 12:59 AM IST
മീനങ്ങാടി: പഞ്ചായത്ത് പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ പ്രദേശിക വികസന നിധിയിൽനിന്നു അനുവദിച്ച 6.3 ലക്ഷം രൂപ വിനിയോഗിച്ചു വാങ്ങിയ ആംബുലൻസ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കൈമാറി. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ താക്കോൽദാനം നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ അധ്യക്ഷത വഹിച്ചു. കെ.പി. നുസ്റത്ത്, ബേബി വർഗീസ്, പി. വാസുദേവൻ, ഉഷ രാജേന്ദ്രൻ, സിന്ധു ശ്രീധരൻ, ടി.പി. ഷിജു, ലിസി പൗലോസ്, പഞ്ചായത്ത് സെക്രട്ടറി കെ. അഫ്സത്ത്, മെഡിക്കൽ ഓഫീസർ ഡോ.കെ.പി. കുഞ്ഞികണ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർ എ.എൻ. ഗീത എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്ത് പരിധിയിലെ കിടപ്പുരോഗികൾക്കു വീടുകളിൽ സാന്ത്വന ചികിത്സ നൽകുന്നതിനും അടിയന്തര സാഹചര്യത്തിൽ രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനും ആംബുലൻസ് ഉപയോഗപ്പെടത്തും.