പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
1336378
Monday, September 18, 2023 12:09 AM IST
കൽപ്പറ്റ: പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. താഴെ അരപ്പറ്റ മഞ്ഞിലാൻകുടിയിൽ ഉണ്ണികൃഷ്ണനാണ്(21)മേലേഅരപ്പറ്റ ആറാം നന്പർ പുഴയിൽ അപകടത്തിൽപ്പെട്ടത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് സംഭവം. കൂട്ടുകാർക്കൊപ്പമാണ് കുളിക്കാനിറങ്ങിയത്. രക്ഷാപ്രവർത്തനത്തിനു ഇറങ്ങിയ നാട്ടുകാർ ഉണ്ണികൃഷ്ണനെ കരകയറ്റി അരപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: രജനി.