പുൽപ്പള്ളി: ലയണ്‍സ് ക്ലബിന്റെയും സെന്റ് ജോർജ് ടിടിഐയുടെയും സംയുക്താഭിമുഖ്യത്തിൽ സെന്റ് ജോർജ് ടിടിഐയിലെ അധ്യാപക വിദ്യാർഥികൾക്കായി ലഹരിവിരുദ്ധ ബോധവത്കരണം നടത്തി. ലയണ്‍സ് ഹാളിൽ ടിടിഐ പ്രിൻസിപ്പൽ ഡോ.ജെ. സുനിൽ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് വി.ആർ. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. മാത്യു മത്തായി ആതിര, ക്ലബ് സെക്രട്ടറി എ.സി. തോമസ്, ട്രഷറർ ഷൈജു തങ്കച്ചൻ, തന്പി സിന്ദൂർ, പ്രസന്നകുമാർ, ലിയോ ടോം ജോസ്, രാജേന്ദ്രൻ കുടിലിൽ എന്നിവർ പ്രസംഗിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ വി.ആർ. ബാബുരാജ് ക്ലാസിന് നേതൃത്വം നൽകി.