തുണി വിരിക്കുന്നതിടെ വീട്ടമ്മ ഷോക്കേറ്റു മരിച്ചു
1563113
Wednesday, May 28, 2025 10:09 PM IST
കോഴിക്കോട്: അലക്കിയ തുണി അഴയില്‍ വിരിക്കുന്നതിനിടെ വീട്ടമ്മ ഷോക്കേറ്റു മരിച്ചു. കല്ലായി. ചിറക്കല്‍ പറമ്പില്‍ അസീസിന്റെ ഭാര്യ സുഹറ(67) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.
തുണി അലക്കി വിരിക്കുന്നതിനു വേണ്ടി കെട്ടിയ കമ്പിയില്‍ നിന്നും വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ ആയില്ല.
എസിയുടെ ഔട്ട്ഡോര്‍ സ്റ്റാന്‍ഡില്‍ നിന്നും തെങ്ങിലേക്ക് വലിച്ചു കെട്ടിയ കമ്പിയില്‍ നിന്നാകാം ഷോക്കേറ്റാതെന്നാണ് പ്രാഥമിക നിഗമനം.