ഏ​കാ​ധി​പ​തി​ക​ൾ ഭ​രി​ക്കു​ന്പോ​ൾ സ്വ​കാ​ര്യ​ത ന​ഷ്ട​മാ​കു​ന്നു: വി.​ഡി. സ​തീ​ശ​ൻ
Sunday, September 29, 2024 4:56 AM IST
കോ​ഴി​ക്കോ​ട്: ഏ​കാ​ധി​പ​തി​ക​ൾ നാ​ട് ഭ​രി​ക്കു​ന്പോ​ൾ പൗ​ര​ന്മാ​ർ​ക്ക് സ്വ​കാ​ര്യ​ത ന​ഷ്ട​മാ​കു​മെ​ന്നും ഭ​ര​ണ​കൂ​ട ഏ​ജ​ൻ​സി​ക​ളാ​ൽ അ​വ​ർ നി​ര​ന്ത​രം നി​രീ​ക്ഷി​ക്ക​പ്പെ​ടു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.

ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു നാ​ഷ​ണ​ൽ ലീ​ഗ​ൽ ആ​ൻ​ഡ് സോ​ഷ്യ​ൽ ഫോ​റ​വും നാ​ഷ​ണ​ൽ ഹ്യൂ​മ​ണ്‍ റൈ​റ്റ്സ് ആ​ൻ​ഡ് എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് പ്രൊ​ട്ട​ക്‌​ഷ​ൻ ഫോ​റ​വും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ’ഭ​ര​ണ​ഘ​ട​നാ ദേ​ശീ​യ സം​വാ​ദം’ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദേ​ഹം.


അ​ഡ്വ. പി.​വി. മോ​ഹ​ൻ​ലാ​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​പ്ര​വീ​ണ്‍​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ.​പി.​എം. നി​യാ​സ്, എം.​പി. സൂ​ര്യ​ദാ​സ്, ഷ​ഹ​ൽ, അ​ഡ്വ. സ​ത്യ​നാ​ഥ​ൻ,

സു​ൽ​ഫി​ക്ക​ർ അ​ലി, അ​ന്ന​മ്മ മാ​ത്യു, പി.​എം അ​ബ്ദു​റ​ഹ്‌​മാ​ൻ, എം.​രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. മ​ഞ്ചേ​രി സു​ന്ദ​ർ​രാ​ജ് മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു.