ഇ​ല​ക്ട്രി​ക്ക​ല്‍ സെ​ക്ഷ​ന്‍ ഓ​ഫീ​സി​ന് പു​തി​യ കെ​ട്ടി​ടം: ഉ​ദ്ഘാ​ട​നം നാ​ളെ
Thursday, June 8, 2023 12:11 AM IST
താ​മ​ര​ശേ​രി: ഈ​ങ്ങാ​പ്പു​ഴ​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു വ​ന്ന പു​തു​പ്പാ​ടി ഇ​ല​ക്ട്രി​ക്ക​ല്‍ സെ​ക്ഷ​ന്‍ ഓ​ഫീ​സി​ന് വെ​സ്റ്റ് പു​തു​പ്പാ​ടി​യി​ല്‍ കെ​എ​സ്ഇ​ബി​യു​ടെ സ്വ​ന്തം സ്ഥ​ല​ത്ത് നി​ര്‍​മി​ച്ച പു​തി​യ കെ​ട്ടി​ടം നാ​ളെ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് സ്വാ​ഗ​ത സം​ഘം ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.രാ​വി​ലെ 10.30 ന് ​വൈ​ദ്യു​തി വ​കു​പ്പു മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി ഓ​ണ്‍​ലൈ​നാ​യാ​ണ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്. തി​രു​വ​മ്പാ​ടി എം​എ​ല്‍​എ ലി​ന്‍റോ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ​ട്ടി​ട​ത്തി​ന് സ​മീ​പം നി​ർ​മാ​ണം പൂ​ര്‍​ത്തി​യാ​യ ഇ​വി ചാ​ര്‍​ജിം​ഗ് സ്റ്റേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഇ​തോ​ടൊ​പ്പം ന​ട​ക്കും. വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ സ്വാ​ഗ​ത സം​ഘം പ​ബ്ലി​സി​റ്റി ചെ​യ​ര്‍​മാ​ന്‍ ഡെ​ന്നി വ​ര്‍​ഗീ​സ്, കെ​എ​സ്ഇ​ബി താ​മ​ര​ശേ​രി ഇ​ല​ക്ട്രി​ക്ക​ല്‍ സ​ബ്ഡി​വി​ഷ​ന്‍ അ​സി. എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ പി. ​സ​ജി​ത്ത് കു​മാ​ര്‍, ഓ​മ​ശേ​രി എ.​ഇ.​കെ. ബി​നേ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.