എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ൽ തൊ​ഴി​ല​വ​സ​രം
Friday, March 17, 2023 12:13 AM IST
കോ​ഴി​ക്കോ​ട്: സി​വി​ൽ സ്റ്റേ​ഷ​നി​ലെ ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ലേ​ക്ക് വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു.
ഫാ​ർ​മ​സി​സ്റ്റ് (യോ​ഗ്യ​ത: ബി.​ഫാം/ ഡി.​ഫാം), ലാ​ബ് ടെ​ക്നീ​ഷ്യ​ൻ (യോ​ഗ്യ​ത: ഡി ​എം എ​ൽ ടി), ​അ​ക്കൗ​ണ്ട​ന്‍റ് (യോ​ഗ്യ​ത:​ബി​കോം), സ്റ്റോ​ർ​കീ​പ്പ​ർ, വ​ർ​ക്ക് ഷോ​പ്പ് സൂ​പ്പ​ർ​വൈ​സ​ർ ( യോ​ഗ്യ​ത: ഐ​ടി​ഐ മെ​ക്കാ​നി​ക്ക​ൽ / ഡി​പ്ലോ​മ ഇ​ൻ ഓ​ട്ടോ​മൊ​ബൈ​ൽ), ബ്രാ​ഞ്ച് മാ​നേ​ജ​ർ, ക​സ്റ്റ​മ​ർ സ​ക്സ​സ് മാ​നേ​ജ​ർ (യോ​ഗ്യ​ത: ബി​രു​ദം), എ​സ്ഇ​ഒ അ​ന​ലി​സ്റ്റ് (യോ​ഗ്യ​ത: ഡി​പ്ലോ​മ ഇ​ൻ ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്), ഓ​ട്ടോ​കാ​ഡ് ഡ്രാ​ഫ്റ്റ്സ്മാ​ൻ (യോ​ഗ്യ​ത: ഐ​ടി​ഐ/ ബി​ടെ​ക് (ഇ​ല​ക്ട്രി​ക്ക​ൽ, സി​വി​ൽ, ഡി​പ്ലോ​മ ), ഫീ​ൽ​ഡ് സെ​യി​ൽ​സ് എ​ക്സി​ക്യൂ​ട്ടീ​വ് (യോ​ഗ്യ​ത:​എ​സ്എ​സ്എ​ൽ​സി) കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു. താ​ല്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ 18ന് ​പ​ത്ത് മ​ണി​ക്ക് അ​ഭി​മു​ഖ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ബ​യോ​ഡാ​റ്റ സ​ഹി​തം നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​ം.ഫോ​ൺ: 0495- 2370176