വടകരയിൽ പോളിംഗ് മന്ദഗതിയിൽ : ആ​ധി​പ​ത്യം പു​ല​ര്‍​ത്തി​യ​ത് ത​ല​ശേ​രി​യും കൂ​ത്തു​പ​റ​മ്പും
Saturday, April 27, 2024 4:50 AM IST
കോ​ഴി​ക്കോ​ട്: വാ​ശി​യേ​റി​യ മ​ത്സ​രം ന​ട​ന്ന വ​ട​ക​ര​യി​ല്‍ പോ​ളിം​ഗി​ന്‍റെ തു​ട​ക്കം മു​ത​ല്‍ ആ​ധി​പ​ത്യം പു​ല​ര്‍​ത്തി​യ​ത് ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ര​ണ്ട് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ള്‍. ത​ല​ശേ​രി​യും കൂ​ത്തു​പ​റ​മ്പും. രാ​വി​ലെ ഏ​ഴു​മു​ത​ല്‍ വോ​ട്ടെ​ടു​പ്പ് തീ​രു​ന്ന​തു​വ​രെ ഈ ​ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളും വോ​ട്ടിം​ഗ് നി​ല​യി​ല്‍ മു​ന്നി​ട്ടു​നി​ന്നു.

പോ​ളിം​ഗ് ആ​രം​ഭി​ച്ച​തു​മു​ത​ല്‍ മെ​ല്ലെ​പ്പോ​ക്കാ​ണ് ഇ​വി​ടെ അ​നു​ഭ​വ​പ്പെ​ട്ട​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഷാ​ഫി പ​റ​മ്പി​ലും കെ.​കെ.​ര​മ എം​എ​ല്‍​എ​യും പോ​ളിം​ഗി​ലെ കാ​ല​താ​മ​സം സം​ബ​ന്ധി​ച്ച് പ​രാ​തി​യു​മാ​യി എ​ത്തി​യ സാ​ഹ​ച​ര്യ​വു​മു​ണ്ടാ​യി.

വോ​ട്ടിം​ഗ് തു​ട​ങ്ങി മൂ​ന്നു മ​ണി​ക്കു​ര്‍ പി​ന്നി​ട്ട​പ്പോ​ള്‍​ ത​ന്നെ മ​റ്റു മ​ണ്ഡ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ത​ല​ശേരി​യും കൂ​ത്തു​പ​റ​മ്പും കു​തി​പ്പു​തു​ട​ങ്ങി​യി​രു​ന്നു. മൊ​ത്ത​ത്തി​ല്‍ 14.82 ശ​ത​മാ​നം പോ​ളിം​ഗ് ന​ട​ന്ന​പ്പോ​ള്‍ ത​ല​ശേരി​യി​ല്‍ മാ​ത്രം 17.83 ശ​ത​മാ​നം പേ​ര്‍ ബൂ​ത്തി​ല്‍ എ​ത്തി​യി​രു​ന്നു. തൊ​ട്ടു​പി​ന്നി​ല്‍ കൂ​ത്തു​പ​റ​മ്പും. 14.74 ശ​ത​മാ​ന​മാ​യി​രു​ന്നു ഇ​വി​ടെ പോ​ളിം​ഗ്.

ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ട​ര വ​രെ 33.16 ശ​ത​മാ​നം പേ​രാ​ണ് വ​ട​ക​ര​യി​ല്‍ വോ​ട്ട് ചെ​യ്യാ​ന്‍ എ​ത്തി​യ​ത്. ത​ല​ശേ​രി​യി​ല്‍ അ​പ്പോ​ഴേ​ക്കും 36.59 ശ​ത​മാ​നം പേ​രും കൂ​ത്തു​പ​റ​മ്പി​ല്‍ 34.31 ശ​ത​മാ​നം പേ​രും വോ​ട്ട് ചെ​യ്തി​രു​ന്നു.

നാ​ദാ​പു​ര​മാ​യി​രു​ന്നു ഏ​റ്റ​വും കു​റ​വ്. 30.89 ശ​ത​മാ​നം പേ​ര്‍ മാ​ത്രം. ഉ​ച്ച​ക​ഴി​ഞ്ഞ് 3.15 ആ​യ​പ്പോ​ള്‍ മ​ണ്ഡ​ല​ത്തി​ലെ പോ​ളിം​ഗ് നി​ല 52.84 ആ​യി ഉ​യ​ര്‍​ന്നു. ത​ല​ശേ​രി തന്നെ​യാ​യി​രു​ന്നു മു​ന്നി​ല്‍. 55.13 ശ​ത​മാ​നം. കൂ​ത്തു​പ​റ​മ്പ് ര​ണ്ടാം​സ്ഥാ​ന​ത്തും. 54.31 ശ​ത​മാ​നം.

നാ​ദാ​പു​രം ഏ​റ്റ​വും ഒ​ടു​വി​ലാ​യി നി​ന്നു. 50.31 ശ​ത​മാ​നം. വൈ​കി​ട്ട് 4.40ന് 59.95 ​ശ​ത​മാ​ന​മാ​യി മ​ണ്ഡ​ല​ത്തി​ലെ പോ​ളിം​ഗ് നി​ല ഉ​യ​ര്‍​ന്ന​പ്പോ​ഴും ത​ല​ശേ​രി​യും കൂ​ത്തു​പ​റ​മ്പും ത​ന്നെ​യാ​യി​രു​ന്നു മു​ന്നി​ല്‍. അ​ഞ്ച​ര മ​ണി​ക്ക് വ​ട​ക​ര​യി​ലെ പോ​ളിം​ഗ് നി​ല 66.93-ല്‍ ​എ​ത്തി. അ​പ്പോ​ഴും ത​ലശേ​രി​യും കൂ​ത്തു​പ​റ​മ്പും മു​ന്നി​ല്‍​ത​ന്നെ നി​ല​കൊണ്ടു.

വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ച്ച​പ്പോ​ഴും ഈ ​ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളു​ടെ​യും ആ​ധി​പ​ത്യം നി​ല​നി​ന്നു. പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ല്‍ വോ​ട്ട​ര്‍​മാ​ര്‍ മ​ണി​ക്കൂ​റു​ക​ള്‍ കാ​ത്തു​നി​ല്‍​ക്കു​ന്ന അ​വ​സ്ഥ​യാ​യി​രു​ന്നു വ​ട​ക​ര​യി​ല്‍.

മെ​ല്ലെ​പോ​ക്കാ​ണ് എ​ല്ലാ​യി​ട​ത്തും അ​നു​ഭ​വ​പ്പെ​ട്ട​ത്. പോ​ളിം​ഗ് ഉദ്യോഗ​സ്ഥ​രു​ടെ വീ​ഴ്ച​യാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്ന ആ​രോ​പ​ണ​മാ​ണ് യു​ഡി​എ​ഫ് ഉ​യ​ര്‍​ത്തി​യ​ത്. സാ​ധാ​ര​ണ നി​ല​യി​ല്‍ വോ​ട്ടു​ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന​വ​രെ​പോ​ലും ഓ​പ്പ​ണ്‍േ​വാ​ട്ട് ചെ​യ്യി​ക്കാ​ന്‍ എ​ത്തി​യ​ത് കാ​ല​താ​മാ​സ​ത്തി​ന് ഇ​ട​യാ​ക്കി​യെ​ന്ന വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്നി​രു​ന്നു.

ഇ​തേ​തു​ട​ര്‍​ന്ന് ഓ​പ്പ​ണ്‍​വോ​ട്ട് ചെ​യ്യു​ന്ന​തി​നു നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​റ​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി. പോ​ളിം​ഗി​ലെ മെ​ല്ലെ​പോ​ക്കിെ​ന​തിേ​ര യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ പ​രാ​തി​യു​മാ​യി രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു.