രാ​ത്രി വൈ​കി​യും പോ​ളിം​ഗ് ജി​ല്ല​യി​ല്‍ വോ​ട്ട് ശ​ത​മാ​നം 76.05, കൂ​ടാ​ന്‍ സാ​ധ്യ​ത
Saturday, April 27, 2024 4:50 AM IST
കോ​ഴി​ക്കോ​ട്: രാ​ത്രി വൈ​കി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ല്‍ നി​ന്നും ല​ഭി​ച്ച ക​ണ​ക്ക് പ്ര​കാ​രം ജി​ല്ല​യി​ൽ നി​ന്ന് 76.05ശതമാനം പേ​ർ വോ​ട്ട് ചെ​യ്തു.

സ്ത്രീ​ക​ളി​ൽ 77.01 ശതമാനവും ​പു​രു​ഷ​ന്മാ​രി​ൽ 71.95 ശതനമാനവും ​ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ വി​ഭാ​ഗ​ത്തി​ൽ 27ശതമാനം പേ​രും വോ​ട്ട് ചെ​യ്തു. കോ​ഴി​ക്കോ​ട് ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ 73.76 ശതമാനവും ​വ​ട​ക​ര മ​ണ്ഡ​ല​ത്തി​ൽ 74.90% വും ​വോ​ട്ട് ചെ​യ്തു. നി​യ​മ​സ​ഭ മ​ണ്ഡ​ല ത​ല​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ വോ​ട്ട് ചെ​യ്ത​ത് കു​ന്ദ​മം​ഗ​ല​ത്തും (76.28ശതമാനം) കു​റ​വ് വോ​ട്ട് കോ​ഴി​ക്കോ​ട് നോ​ർ​ത്തി​ലു​മാ​ണ് (70.26ശതമാനം).

ജി​ല്ല​യി​ൽ സ​മാ​ധാ​ന​പ​ര​മാ​യാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്. പോ​ളിം​ഗ് അ​വ​സാ​നി​ച്ച വൈ​കീ​ട്ട് ആ​റ് ക​ഴി​ഞ്ഞ​പ്പോ​ൾ 40 ശ​ത​മാ​നം പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​യ​ത്. വ​ട​ക​ര മ​ണ്ഡ​ല​ത്തി​ലെ ബൂ​ത്തു​ക​ളി​ലാ​ണ് വൈ​കി​യി​ട്ടും വോ​ട്ടെ​ടു​പ്പ് തു​ട​ർ​ന്ന​ത്.

2019 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ട​ക​ര​യി​ൽ 82.48 ശതമാനവും ​കോ​ഴി​ക്കോ​ട് 81.46 ശതമാനവും ആ​യി​രു​ന്നു വോ​ട്ടിം​ഗ് ശ​ത​മാ​നം. രാ​ത്രി വൈ​കി​യും വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​നാ​ല്‍ ഇ​ത്ത​വ​ണ​ത്തെ ശ​ത​മാ​ന​ത്തി​ല്‍ ഇ​നി​യും വ​ര്‍​ധ​ന​വു​ണ്ടാ​കും.